എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഈ വർഷവും നവംബർ 14ന് നമ്മൾ ലോക പ്രമേഹ ദിനമായി ആചരിക്കുകയാണ്.. ഈ വർഷത്തെ ലോക പ്രമേശ ദിനത്തിന്റെ തീം എന്ന് പറയുന്നത് പ്രമേഹം എന്നുവച്ചാൽ ആക്സസ് ടു ഡയബറ്റിക് കെയർ എന്നാണ്.. അതേപോലെതന്നെ പ്രമേഹ വിദ്യാഭ്യാസം ഡയബറ്റിക് എജുക്കേഷൻ പ്രൊവൈഡ് ചെയ്യുക എന്നുള്ളതും ഈ വർഷത്തെ പ്രധാന പ്രമേയങ്ങളിൽ ഒന്നാണ്.. ഇതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം.. പ്രമേഹ ചികിത്സകളെ കുറിച്ച് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് പ്രമേഹ വിദ്യാഭ്യാസമാണ്.. പൂർണ്ണമായ അല്ലെങ്കിൽ വ്യക്തമായ ഒരു വിദ്യാഭ്യാസമില്ലാതെ ഒരു പ്രമേഹ ചികിത്സയ്ക്ക് നമ്മൾ പോവുകയാണെങ്കിൽ അത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.. നമുക്ക് തെറ്റായ ഇൻഫർമേഷൻ ലഭിക്കുകയാണെങ്കിൽ അത് നമ്മുടെ ചികിത്സയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്..
പ്രമേഹ വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു പ്രമേഹ രോഗിയെ സെൽഫ് എംപവർമെന്റിനു വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ രോഗത്തെ നിയന്ത്രിക്കാൻ നമ്മൾ സ്വയം കഴിവുള്ള ആളുകൾ ആവണം.. തീർച്ചയായും ഒരു ഡോക്ടറിന്റെ സഹായം നമുക്ക് ആവശ്യമുണ്ട്.. പക്ഷേ ഒരു പ്രമേഹ രോഗിയുടെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തി ആരോഗ്യയുടെ ചികിത്സ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തി എന്ന് പറയുന്നത് ആ രോഗി തന്നെയാണ്.. അതിന് ആ രോഗിയെ സ്വയം കഴിവുള്ളതാക്കാൻ അല്ലെങ്കിൽ രോഗം നിയന്ത്രണം രോഗിയുടെ കയ്യിൽ തന്നെ എത്തിക്കാൻ വേണ്ടി ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിൽ ഒന്നാണ് ഡയബറ്റിക് എജുക്കേഷൻ എന്ന് പറയുന്നത്.. പ്രമേഹ രോഗത്തിന്റെ നിയന്ത്രണം അല്ലെങ്കിൽ നിയന്ത്രണത്തിലാണോ എന്നറിയാനുള്ള ഒരു പ്രധാനപ്പെട്ട ടെസ്റ്റ് ആണ് hba1c.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..