എല്ലാം നടുവേദനകളും കഴുത്ത് വേദനകളും ഡിസ്ക് പ്രോബ്ലം കൊണ്ട് മാത്രമാണോ ഉണ്ടാകുന്നത്.. ഇവ വരാതിരിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് എല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഉണ്ടായിട്ടുള്ള ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നടുവ് വേദന അതുപോലെ കഴുത്ത് വേദന അല്ലെങ്കിൽ പെടലി വേദന എന്ന ഒരു അസുഖം വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ജീവിതത്തിൽ ഈയൊരു പ്രശ്നം കാരണം ഒരിക്കൽ എങ്കിലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാവാം പലരും.. അപ്പോൾ ഈ നടുവേദന അല്ലെങ്കിൽ കഴുത്തുവേദന ഉണ്ടാവുമ്പോൾ അതിനെ എങ്ങനെയാണ് നമ്മൾ ട്രീറ്റ്മെൻറ് ചെയ്യേണ്ടത്.. എപ്പോഴാണ് അതിനായി ഒരു ഡോക്ടറെ പോയി കാണേണ്ടത്.. ഇതിൻറെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്..

തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. പൊതുവേ നടുവ് വേദന ഉണ്ടാവുന്നതിനുള്ള കോമൺ ആയിട്ടുള്ള ചില കാരണങ്ങൾ എന്ന് പറയുന്നത് ഭൂരിഭാഗം അവസ്ഥകളിലും അതൊരു സോഫ്റ്റ് ഇഷ്യൂ അതായത് മസിൽ അല്ലെങ്കിൽ ലിഗമെൻറ് അതുപോലെ ജോയിൻസിന് ഉണ്ടാകുന്ന ചെറിയ നീർക്കെട്ട്.. ഇഞ്ചുറി തുടങ്ങിയ കാര്യങ്ങൾ കൊണ്ടായിരിക്കും വരുന്നത്.. വളരെ ചുരുക്കം ചില കേസുകളിൽ മാത്രമേ ഡിസ്ക് ബൾജ് ഒക്കെ കൊണ്ട് ഒരു നടുവേദന ഉണ്ടാകാറുള്ളൂ.. അതുപോലെതന്നെ എല്ലാം നടുവേദനകളും അല്ലെങ്കിൽ കഴുത്ത് വേദനകളും ഡിസ്കസ് കാരണം കൊണ്ട് വരുന്നതല്ല.. വളരെ ചുരുക്കം ചില കേസുകളിൽ മാത്രമേ അതിൽ ഡിസ്ക് കാരണം കൊണ്ടു വരുന്നുള്ളൂ..

ഇത് എന്തുകൊണ്ടാണ് വരുന്നത്.. മിക്കവാറും നമുക്കറിയാം നമ്മുടെ അൺ യൂഷ്വൽ ആയിട്ടുള്ള എന്തെങ്കിലും ഫിസിക്കൽ ആക്ടിവിറ്റീസ് സാധാരണ ചെയ്യാതെയുള്ള ഒരു എക്സസൈസ് അല്ലെങ്കിൽ ഒരു വാശിയേറിയ കളിയിൽ നമ്മൾ കളിക്കുമ്പോൾ.. അല്ലെങ്കിൽ പെട്ടെന്ന് ഒരു ലോങ്ങ് ആയിട്ടുള്ള യാത്ര പോകുന്നു.. കുറെ നേരം കാറിൽ അല്ലെങ്കിൽ ബസ്സിലോ ഇരിക്കേണ്ടി വരിക.. അപ്പോൾ ഇത്തരം ഒരു സിറ്റുവേഷൻ വരുമ്പോഴാണ് സാധാരണ ഒരു നടുവേദന തുടക്കം ഉണ്ടാകുന്നത്.. അപ്പോൾ ആ ഒരു സമയത്ത് നമ്മൾ അതിനെ കൂടുതൽ ശ്രദ്ധിക്കാതെ ഇരിക്കുകയോ അല്ലെങ്കിൽ റസ്റ്റ് എടുക്കാതെ ഇരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ജോലിയോ അല്ലെങ്കിൽ സാഹചര്യങ്ങളോ അനുസരിച്ച് മുന്നോട്ട് പോകുകയാണെങ്കിൽ ഈ നടുവേദന ഒരുപാട് നാളുകൾ നമ്മളെ അലട്ടുന്ന ഒരു പ്രശ്നമായിട്ട് മാറാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *