ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കാലുകളിൽ മുറിവുണ്ടായാൽ അത് ഉണങ്ങാതെ ഇരിക്കുമ്പോൾ എല്ലാവരെയും അത് കൂടുതൽ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.. പ്രത്യേകിച്ചും വയസ്സായ ആളുകളിൽ.. അതുപോലെ പുകവലിക്കാരായ ആളുകളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. മുറുകുകൾ ഉണ്ടാകുമ്പോൾ അത് ഉണങ്ങാതെ പലപല ഹോസ്പിറ്റലുകളിൽ പോയി പലതരം ചികിത്സകൾ ചെയ്തു മാസങ്ങളും വർഷങ്ങളായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പിന്നെയും മുറിവ് ഉണങ്ങാതെ അത് പഴുത്ത് അവസാനം കാലുകൾ തന്നെ മുറിക്കേണ്ടതായി വരുന്ന ആളുകൾ.. ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ പലരും പ്രധാനപ്പെട്ട അവഗണിക്കുന്ന ഒരു കാര്യം കാലുകളിൽ മുറിവുകൾ ഉണങ്ങാതെ ഇരിക്കുന്നതിനുള്ള കാരണം കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് കൊണ്ടാണ്..
നമ്മുടെ ഹാർട്ടിനെ ബ്ലോക്കുകൾ വരുന്നപോലെ തന്നെ നമ്മുടെ കാലിലെ രക്തക്കുഴലുകൾക്കും ബ്ലോക്കുകൾ ഉണ്ടാവും.. പെരിഫ്രൽ വാസ്കുലർ ഡിസീസസ് എന്നുള്ള ആശുപത്തെക്കുറിച്ച് നമുക്ക് വേണ്ടവിധത്തിൽ അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം അവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നത്.. ഇത്തരം അവസ്ഥയുടെ തുടക്കത്തിൽ നമ്മുടെ കാലിലെ രക്ത ഓട്ടം കുറയുമ്പോൾ നമ്മൾ നടക്കുമ്പോൾ കാലുകളിലുണ്ടാകുന്ന വേദന.. അത് പിന്നീട് മൂർച്ഛിച്ച ഉണങ്ങാത്ത മുറിവുകൾ എന്ന സ്റ്റേജിൽ എത്തുമ്പോൾ അത് പിന്നീട് ഒരു കോംപ്ലിക്കേറ്റ് ബ്ലോക്കുകൾ ആയി മരുന്നുകൾ കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരു രീതിയിലേക്ക് മാറും..
അത്തരം ഒരു സ്റ്റേജ് ഉണ്ടാവുമ്പോൾ പണ്ട് ബൈപ്പാസ് സർജറി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. എന്നാൽ ഇന്ന് അങ്ങനെയല്ല അത്തരം ബ്ലോക്കുകളെ കണ്ടെത്തിക്കൊണ്ട് മാറ്റാനുള്ള ഒരു ലേറ്റസ്റ്റ് ടെക്നോളജി ഉണ്ട് പെരിഫ്രൽ ആൻജിയോപ്ലാസ്റ്റി എന്നാണ് അതിൻറെ പേര്.. ഇത് ഓപ്പറേഷൻ അല്ലാത്ത ഒരു ടെക്നിക്കാണ്.. ആദ്യം നമ്മൾ കാലിൽ ഉള്ള രക്ത ഓട്ടങ്ങളെ ആൻജിയോഗ്രാം വഴി എവിടെയാണ് ബ്ലോക്കുകൾ എന്ന് കണ്ടെത്തുകയും.. ബ്ലോക്കുകളിൽ രക്തക്കുഴലുകളിലൂടെ സാധാ ട്യൂബുകൾ കടത്തിക്കൊണ്ട് കാലുകളിലേക്ക് രക്ത ഓട്ടം എത്തുകയും അതുവഴി മരുന്നുകൾ കൊടുത്തുകൊണ്ട് മുറിവ് പെട്ടെന്ന് ഉണക്കാൻ സഹായിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..