ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കിന്ന് പ്രധാനമായും സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയ ക്യാൻസറുകളെ കുറിച്ച് പരിശോധിക്കാം.. പ്രധാനമായും അണ്ഡാശയ ക്യാൻസറുകൾ പലവിധത്തിലാണ് ഉള്ളത്.. അതായത് കുട്ടികളിലും ഉണ്ടാവാം അതുപോലെ മുതിർന്ന ആളുകളിലും ഉണ്ടാവാം.. ഈ ഒവേറിയൻ ക്യാൻസർ പൊതുവേ കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ്.. അതുപോലെ വിദേശ രാജ്യങ്ങളിൽ ഇത് 60 വയസ്സായ സ്ത്രീകളിലും കണ്ടുവരുന്നു.. നമ്മുടെ ഇന്ത്യയിലും അതുപോലെ കേരളത്തിലും നടന്ന പഠനങ്ങളിൽ വ്യക്തമായിട്ട് ഈ രോഗം കുറച്ചു മുന്നോട്ടാണ്.. അതായത് 50 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് ഈ ക്യാൻസർ കൂടുതലും കണ്ടുവരുന്നത്.. ഇതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ജനറ്റിക് ഓർഗൻസിൽ രണ്ട് അണ്ഡാശയങ്ങൾ ഉണ്ട്..
ഈ അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിന് വരുന്നതാണ് അണ്ഡാശയ ക്യാൻസറുകൾ.. എല്ലാം ഗൈനക്കോളജിസ്റ്റ് ക്യാൻസറിലും ഈ അണ്ഡാശയ ക്യാൻസറിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഇത് കൂടുതലും കണ്ടുപിടിക്കാൻ വളരെ ലേറ്റ് ആവും.. അതിനു കാരണം ഇതിന് പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളോ അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ കാണില്ല.. നമ്മൾ മിക്കപ്പോഴും ഈ അസുഖം ഒരു മൂന്നാമത്തെ സ്റ്റേജിൽ അല്ലെങ്കിൽ നാലാമത്തെ സ്റ്റേജിൽ ആയിരിക്കും നമ്മൾ കണ്ടുപിടിക്കുക. നമുക്കറിയാം ഏതൊരു കാൻസറും നാല് സ്റ്റേജ് വരെയാണ് മാക്സിമം ഉള്ളത്..
മൂന്ന് അല്ലെങ്കിൽ നാലാമത്തെ സ്റ്റേജ് എന്ന് പറയുമ്പോൾ അസുഖത്തിന്റെ ലെവൽ അത്യാവശ്യം മോശമായി കഴിഞ്ഞിരിക്കും.. ഇതിന് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ പ്രധാനമായും ഇതിനെ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല.. ചോദിച്ചു വരുമ്പോൾ നമുക്ക് കിട്ടുന്ന ചില ലക്ഷണങ്ങൾ എന്നു പറയുന്നത് ഒന്ന് അണ്ഡാശ ക്യാൻസർ വന്നിട്ട് വയറിനുള്ളിൽ വെള്ളക്കെട്ട് ആയിട്ട് വയർ പെരുപ്പ് അനുഭവപ്പെടും.. പിന്നത്തെ ഒരു ലക്ഷണം ആഹാരം കഴിക്കാനുള്ള ഒരു ബുദ്ധിമുട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…