ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഒട്ടുമിക്ക വൃക്ക രോഗങ്ങളും നമുക്ക് വളരെ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും.. ജി എഫ് ആർ.. യൂറിൻ ടെസ്റ്റ്.. ബ്ലഡ് യൂറിയ.. അതുപോലെ യൂറിക്കാസിഡ് തുടങ്ങിയ പരിശോധനകളിൽ വ്യതിയാനങ്ങൾ വന്ന വർഷങ്ങൾക്കുശേഷമാണ് റീനൽ ഫെയിലിയർ എത്തുന്നത്.. രോഗത്തിൻറെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ രോഗം കൂടി റീനൽ ഫെയിലിയറിലെത്തി ഡയാലിസിസ് അതുപോലെ വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ നിലകളിൽ എത്തുന്നത് നമുക്ക് തടയാൻ കഴിയും.. ഒരു പരിധിവരെ നമുക്ക് വൃക്കയുടെ ആരോഗ്യം തിരിച്ചു പിടിക്കാൻ സാധിക്കുന്നതേയുള്ളൂ.. 90% വൃക്ക രോഗങ്ങൾക്കും കാരണം ജീവിതശൈലിയിലെ അപാകതകൾ കൊണ്ട് ഉണ്ടാവുന്ന പ്രധാന രോഗങ്ങളായ പ്രമേഹം പ്രഷർ.. അമിത കൊഴുപ്പ് തുടങ്ങിയവ ആണ്..
നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ അത്തരം രോഗങ്ങളിൽ നിന്ന് അതുപോലെ ആ രോഗങ്ങൾക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം നേടുക എന്നതാണ് കിഡ്നി രോഗങ്ങൾക്കായുള്ള ചികിത്സകളുടെ ആദ്യഘട്ടം എന്ന് പറയുന്നത്.. രണ്ടാമതായി ഭക്ഷണത്തിലൂടെയും അതുപോലെ ലേപനങ്ങളിലൂടെയും നമ്മുടെ ശരീരത്തിന് അകത്ത് എത്തുന്ന കെമിക്കലുകളും മരുന്നുകളും ഒക്കെ കിഡ്നിയുടെ ജോലിഭാരം വളരെയധികം വർദ്ധിപ്പിക്കുന്നു.. ഇത്തരം വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് കഴിവതും ഒഴിവാക്കണം.. മൂന്നാമതായി വേണ്ടത് ശരീരത്തിൽ അടഞ്ഞിരിക്കുന്ന വിഷാംശങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്.. അതിനായി മിതമായ വ്യായാമങ്ങളിലൂടെ രക്ത ഓട്ടം വർദ്ധിപ്പിച്ച് കോശങ്ങൾക്ക് ഉള്ളിലും പുറത്തും അടിഞ്ഞിരിക്കുന്ന വിഷാംശങ്ങൾ മാറ്റാൻ സഹായിക്കുക എന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..