ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൊറോണ.. ഡെങ്കി.. നിപ്പാ.. തുടങ്ങി പലതരം അണുബാധകളെ കുറിച്ച് കേട്ട് കേട്ട് തഴമ്പിച്ചിരിക്കുന്ന വരായിരിക്കും നമ്മൾ.. അപ്പോൾ ഈ അണുബാധകൾ എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണക്കാരായ എല്ലാ മനുഷ്യർക്കും പേടി വന്നിരിക്കുന്നു.. സത്യത്തിൽ എങ്ങനെയാണ് ഇത്തരം അണുബാധകൾ ഉണ്ടാവുന്നത്.. നമ്മുടെ അന്തരീക്ഷത്തിൽ കൂടുതൽ അണുക്കളാണ്… ജീവജാലങ്ങളിൽ ഉൾപ്പെടുന്ന ഒരു ജീവിയാണ് മനുഷ്യനും.. ഇത്തരം അണുക്കൾ തന്നെ നമ്മുടെ ശരീരത്തിനുള്ളിലും ഉണ്ട്..
സാധാരണയായി ഇത്തരം അണു ക്കൾ നമ്മുടെ ശരീരത്തിലെ സ്കിന്ന് അതുപോലെ മൂക്ക്.. തൊണ്ട അതുപോലുള്ള മറ്റ് എല്ലാ ശരീരഭാഗങ്ങളിലും ധാരാളം അണ്ക്കളുണ്ട്.. ഇവയൊന്നും സാധാരണ ഇൻഫെക്ഷൻ ഉണ്ടാക്കുന്നവ അല്ല.. പക്ഷേ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷികൾ കുറഞ്ഞാൽ ശത്രുക്കൾ അകത്തു കയറും.. അതുപോലെ തന്നെയാണ് നമുക്ക് പ്രതിരോധശേഷികൾ കുറയുമ്പോഴാണ് അണുബാധകൾ നമ്മുടെ ശരീരത്തിന് അകത്തേക്ക് കയറുന്നത്.. അപ്പോൾ അതുപോലെയാണ് നമ്മുടെ നട്ടെല്ലിന് ഇത്തരം ഇൻഫെക്ഷൻ ബാധിക്കുന്നത്.. സാധാരണ ഇത്തരം ശരീരഭാഗങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് ഒന്നുകിൽ രക്തത്തിലൂടെ അകത്തേക്ക് വരുന്ന അണുക്കൾ.. അതായത് അത് ആദ്യം മൂക്കിൽ കയറി അതിലൂടെ ബ്ലഡില്‍ കയറി..
അതിലൂടെ അത് നട്ടെല്ലിലേക്കും വ്യാപിക്കാം.. അല്ലെങ്കിൽ അതും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാൻ അതായത് വയറിൻറെ ഭാഗത്തെ അല്ലെങ്കിൽ തൊണ്ടയുടെ ഭാഗത്ത് ഒക്കെ വരാം.. അപ്പോൾ ഉദാഹരണമായി പറയുകയാണെങ്കിൽ നമുക്ക് റോഡിൽ ഒരു ആക്സിഡൻറ് സംഭവിക്കുകയാണെങ്കിൽ അവിടെ നിന്ന് കൈകാലുകളിലെ നമ്മുടെ മുറിവുകളിൽ അവിടുത്തെ മണ്ണും ചളിയും ഒക്കെ ചിലപ്പോൾ പറ്റാം അതിലൂടെ അവിടെയുള്ള വലിയ വലിയ അണുക്കളെല്ലാം എല്ലാം നമ്മുടെ ശരീരത്തിലേക്ക് കയറും.. അപ്പോൾ ബാക്ടീരിയ ഉണ്ടാകും അല്ലെങ്കിൽ വൈറസ് ഉണ്ടാവാം അല്ലെങ്കിൽ ഫംഗൽസ് ഉണ്ടാവാം.. അങ്ങനെ ധാരാളം കാര്യങ്ങൾ ഉണ്ട് നമുക്ക് അണുബാധ ഉണ്ടാക്കുവാൻ.. അപ്പോൾ നട്ടെല്ലിൽ അണുക്കൾ വരാൻ കാരണം ഒന്നുകിൽ രക്തം വഴി ആണെങ്കിൽ നട്ടെല്ലിൽ ധാരാളം രക്തയോട്ടം ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..