ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഈ ഒരു വിഷയം സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.. സ്ത്രീകൾക്ക് വളരെയധികം ഇതുകൊണ്ട് ഉപകാരം ഉണ്ടാവും.. അതായത് മെൻസ്ട്രൽ കപ്പുകളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഒരുപാട് സ്ത്രീകൾ കമന്റ് ബോക്സിൽ വന്നിട്ടും അതുപോലെതന്നെ വിളിച്ചിട്ടും ചോദിച്ച ഒരു കാര്യമാണ് മെൻസ്ട്രൽ കപ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന്.. പലർക്കും ഇതിനെക്കുറിച്ച് പൂർണമായും അറിവില്ല.. ഇതിനെക്കുറിച്ച് കേരളത്തിൽ അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.. അപ്പോൾ ഇന്ന് നമുക്ക് മെൻസ്ട്രൽ കപ്പുകളെ കുറിച്ചും അതുപോലെ മെൻസസ് സമയത്ത് ഉള്ള ഹൈജീനിനെ കുറിച്ചും സംസാരിക്കാം.. ആദ്യം നമുക്ക് മെൻസസ് സമയത്തുള്ള ഹൈജീൻ എന്ന് വരുമ്പോൾ അതിൻറെ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..
മെൻസസ് സമയത്ത് സ്ത്രീകൾ കൂടുതലും ശുചിത്വം പാലിക്കേണ്ടതാണ്.. റെഗുലർ ആയിട്ട് പാഡ് ചേഞ്ച് ചെയ്യുക.. പാഡ് ഒരുപാട് സമയം ഡ്രൈ ആകുന്നത് വരെ അല്ലെങ്കിൽ കൂടുതൽ നനവ് തട്ടുന്നത് വരെ വയ്ക്കരുത്.. മിനിമം മൂന്നുമണിക്കൂർ കഴിയുമ്പോൾ എങ്കിലും ചെയ്ഞ്ച് ചെയ്യാൻ ശ്രദ്ധിക്കുക.. അതുപോലെ തന്നെ രണ്ടുനേരം കുളിക്കാൻ ശ്രദ്ധിക്കുക.. ഈയൊരു സമയത്ത് കൂടുതൽ ഹൈജീൻ പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. വളരെ കോമൺ ആയി മെൻസസമയത്ത് സ്ത്രീകളിൽ കണ്ടുവരാറുള്ള പ്രശ്നങ്ങളാണ് പാഡ് ഉപയോഗിക്കുമ്പോൾ ഉള്ള അലർജികൾ.. അതുപോലെ വജൈനൽ ഏരിയയിൽ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.. ഇതൊക്കെ അവോയിഡ് ചെയ്യാൻ വേണ്ടി നമ്മൾ കൂടുതൽ ഹൈജീൻ പാലിക്കുന്നത് വളരെ നല്ലതായിരിക്കും.. ഇപ്പോൾ പലതരം സാനിറ്ററി പാടുകൾ അവൈലബിൾ ആണ്..
പണ്ടുകാലത്ത് സ്ത്രീകൾ ഉപയോഗിച്ചിരുന്നത് തുണിയായിരുന്നു.. അത് ഒരു തവണ ഉപയോഗിച്ച് കലക്കി വീണ്ടും ഉപയോഗിക്കുമ്പോൾ വേണ്ടത്ര ഹൈജീൻ നമുക്ക് ലഭിക്കുന്നില്ല.. അതിനുശേഷം ആണ് നമ്മൾ ഈ ഒരു സാനിറ്ററി പാഡിലേക്ക് മാറിയത്.. പാഡ് ഉപയോഗിക്കുമ്പോൾ ഉള്ള ഒരു പ്രധാനപ്പെട്ട ഒരു ഡീസ് അഡ്വാൻറ്റേജ് എന്താണെന്ന് ചോദിച്ചാൽ അത് ഡിസ്പോസ് ചെയ്യാൻ ആയിട്ട് അല്ലെങ്കിൽ കത്തിച്ചുകളയാനായിട്ട് അല്ലെങ്കിൽ മണ്ണിൽ കുഴിച്ചിട്ടാലും അത് ദ്രവിച്ചു പോകാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി നമുക്ക് മറ്റൊരു സാധനം കണ്ടുപിടിക്കേണ്ടി വന്നു അതാണ് ഈ മെൻസ്ട്രൽ കപ്പുകൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..