ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ബ്രസ്റ്റിൽ ഉണ്ടാകുന്ന കുറച്ച് ഡിസീസസിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. പലപ്പോഴും പരിശോധനയ്ക്ക് വരുന്ന സ്ത്രീകളിൽ കൂടുതലും ബ്രസ്റ്റിൽ ഉണ്ടാകുന്ന വേദന കാരണം വരാറുണ്ട്.. ചിലർക്ക് അത് മെൻസസ് സമയങ്ങളിൽ ഉണ്ടാകും.. അതുകഴിഞ്ഞാൽ അത് കുറയുകയും ചെയ്യും.. ചിലർക്ക് അത് കാൻസറിനെ കുറിച്ചുള്ള പേടി കാരണം വരുന്നുണ്ട്.. 40 വയസ്സിന് മുകളിലാണെങ്കിൽ നമ്മൾ മാമോഗ്രാം ചെയ്യും.. അതിലൂടെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്ന് കണ്ടെത്തും.. അതുപോലെ ബ്രസ്റ്റിൽ പഴുപ്പ് ആയിട്ട് പല സ്ത്രീകളും വരാറുണ്ട്..
ചിലർക്ക് പാലൂട്ടുമ്പോൾ അതിൻറെ ശരിയായി രീതികൾ അറിയാതെ ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. അതുപോലെ അതിൽ പഴുപ്പ് വരാറുണ്ട്.. പണ്ട് ഇത് കീറൽ ആയിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല അൾട്രാസൗണ്ട് സ്കാനിങ് സഹായത്തോടെ ഈ പഴുപ്പ് കുത്തിയെടുത്ത് കീറുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.. അതുപോലെ ബ്രസ്റ്റിൽ മുഴകൾ ആയിട്ടും വരാറുണ്ട്.. ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാം മുഴകളും ക്യാൻസർ അല്ല.. പ്രത്യേകിച്ചും ചെറുപ്രായത്തിൽ ഉണ്ടാകുന്ന പല മുഴകളും ക്യാൻസർ അല്ല.. എങ്കിലും നമ്മൾ അത് നല്ലപോലെ സ്കാനിങ് ചെയ്ത് പരിശോധിച്ചു അത് കാൻസർ സാധ്യത അല്ല എന്ന് ഉറപ്പുവരുത്തണം.. അതുപോലെ നീർക്കെട്ടുകൾ ആയി വരാറുണ്ട്.. അതിനെയും കുത്തി എടുക്കാറുണ്ട്..
പിന്നെ കണ്ടുവരുന്നത് ബ്രസ്റിൽ നിന്ന് വരുന്ന നീര് ആണ്.. അത് പല നിറങ്ങളിൽ വരാറുണ്ട്.. അത് വെള്ളം പോലെ വരാം.. അത്പോലെ മഞ്ഞ നിറത്തിൽ വരാം.. കറുത്ത നിറത്തിൽ വരാം.. കൂടുതലും ക്യാൻസർ സംശയങ്ങൾ വരുന്നത് അതിൽ രക്തത്തിൻറെ കലർപ്പ് ഉണ്ടാവുമ്പോഴാണ്.. ലോകമെമ്പാടും സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറാണ് ബ്രസ്റ്റ് കാൻസർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..