ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘാതം എന്ന അസുഖം മൂലമാണ്.. ഹൃദയാഘാതം എന്നുള്ള പേര് നിങ്ങളെല്ലാവരും കേട്ടിട്ടുള്ളത് ആയിരിക്കാം.. ആരുംതന്നെ ഇതുവരെ കേൾക്കാത്തതായി ഉണ്ടാവില്ല.. പക്ഷേ സൈലൻറ് ഹാർട്ടറ്റാക്ക് അഥവാ നിശബ്ദ ഹൃദയാഘാതം നിങ്ങളിൽ പല ആളുകളും ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല.. ഹൃദയാഘാതം പോലെ തന്നെ അത്ര കോമൺ ആണ് അല്ലെങ്കിൽ സാധാരണ ആണ് സൈലൻറ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.. അതായത് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിൽ 50 ശതമാനവും സൈലൻറ് ഹാർട്ട് അറ്റാക്കാണ് അല്ലെങ്കിൽ നിശബ്ദ ഹൃദയാഘാതമാണ്..
എന്തുകൊണ്ടാണ് അതിനെ നിശബ്ദ ഹൃദയാഘാതം എന്ന് വിളിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം.. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് അതുപോലെതന്നെ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ടതും ആണ്.. കാരണം ഹൃദയാഘാതം എന്ന അസുഖം ആർക്കാണ് അല്ലെങ്കിൽ എപ്പോഴാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് പറയാനും ചിന്തിക്കാനോ കഴിയില്ല.. ഹൃദയാഘാതം നമ്മുടെ നാട്ടിൽ ഇന്ന് വളരെയധികം സർവ്വസാധാരണമായി കണ്ടുവരുകയാണ്.. ഇത് കൂടുതലും മുൻപ് പ്രായം കൂടിയ ആളുകളിലാണ് കണ്ടുവന്നിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാരിൽപോലും കൂടുതലും കണ്ടുവരുന്നു..
അതുപോലെതന്നെ സ്ത്രീകളിലും ഹൃദയാഘാതം ഉണ്ടാകുന്നു.. അപ്പോൾ നമ്മൾ എന്തായാലും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.. അപ്പോൾ ഈ സൈലൻറ് ഹാർട്ടറ്റാക്ക് മറ്റു ഹാർട്ടറ്റാക്കിന് തന്നെ വളരെ സാധാരണയായി ഉണ്ടാകുന്ന അറ്റാക്കിനെ പോലെ തന്നെ സാധാരണമാണ്.. അത് വളരെ ഗൗരവമായ ഒരു അവസ്ഥയാണ്.. സാധാരണ നമുക്ക് ഹാർട്ട് അറ്റാക്ക് വന്നാൽ അതിൻറെ ലക്ഷണം അറിയാൻ സാധിക്കും. കാരണം നെഞ്ചുവേദന അനുഭവപ്പെടും.. അത് വന്നു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോവും പെട്ടെന്ന് അതിനുള്ള ചികിത്സകളും ലഭിക്കും.. പക്ഷേ സൈലൻറ് ഹാർട്ട് അറ്റാക്ക് വന്നാൽ പലപ്പോഴും പലരും അറിയുന്നില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..