പല്ലുകളിൽ ഉണ്ടാകുന്ന മൂന്ന് തരം നിറവ്യത്യാസങ്ങൾ.. ആരോഗ്യമുള്ള പല്ലുകളെ എങ്ങനെ തിരിച്ചറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് നമ്മൾ പ്രധാനമായും സംസാരിക്കാൻ പോകുന്നത് പല്ലുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ കുറിച്ചാണ്.. നമ്മൾ കൂടുതൽ പേരിലും പ്രധാനമായി കണ്ടുവരുന്ന പല്ലുകളിലെ കളർ എന്ന് പറയുന്നത് മഞ്ഞ പല്ലുകളാണ്.. ഏറ്റവും കൂടുതൽ ആളുകൾക്ക് കാണുന്നത് മഞ്ഞപ്പല്ല് തന്നെയാണ്.. രണ്ടാമതായിട്ട് പലരിലും രണ്ടാമതായിട്ട് കാണുന്ന ഒരു കളർ എന്ന് പറയുന്നത് കറുപ്പ് നിറമാണ്.. പല്ലിൻറെ അകത്തും പുറത്തും ആയിട്ട് കാണുന്ന കറുപ്പ് നിറം ആണ്.. പിന്നെ പലരും കണ്ടുവരുന്നതാണ് ചുവന്ന നിറം..

ഇങ്ങനെ മൂന്നുതരം കളറുകളിൽ കണ്ടുവരുന്ന പല്ലുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതിൻറെ കാരണങ്ങളെക്കുറിച്ചും നമുക്കിന്ന് വിശദമായി പരിശോധിക്കാം.. ആദ്യമായിട്ട് നമുക്ക് മഞ്ഞ പല്ലുകളെ കുറിച്ച് നോക്കാം.. നമ്മുടെ ആളുകളിൽ ആരോഗ്യമുള്ള പല്ല് എന്ന പൊതുവേ പറയുന്നത് മഞ്ഞ കലർന്ന വെള്ള പല്ലുകൾക്കാണ്.. അതിനപ്പുറത്തേക്ക് കൂടുതൽ മഞ്ഞനിറം ആകുമ്പോഴാണ് അതിന് മഞ്ഞപ്പല്ല് എന്ന് പറയുന്നത്.. ഈ മഞ്ഞപ്പില്ലുകൾ കൂടുതലും കണ്ടുവരുന്നത് വെളുത്ത നിറമുള്ള ആളുകളിലാണ്.. അതായത് കൂടുതലും സായിപ്പ് ആളുകളിലാണ് അതേപോലെതന്നെ കൂടുതൽ വെളുത്ത പല്ലുകൾ കാണുന്നത് കറുത്ത നിറമുള്ള ആളുകളിലാണ്.. നമ്മൾ ഇതിനിടയിൽ ഉള്ള ആളുകൾ ആയതുകൊണ്ടാണ് നമുക്ക് മഞ്ഞ കലർന്ന വെളുത്ത പല്ലുകൾ ഉണ്ടാകുന്നത്..

അപ്പോൾ ഇത്തരം ഒരു പല്ലുകളിൽ കൂടുതൽ മഞ്ഞ നിറം എപ്പോഴാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്.. ചില ആളുകളിൽ ചില ശീലങ്ങൾ ഉണ്ട് അതായത് ചായ കുടിക്കുക.. കാപ്പി കുടിക്കുക.. വൈൻ പോലുള്ളവ കുടിക്കുക.. പുകവലി ശീലമുള്ള ആളുകൾ.. അങ്ങനെ പലതരം ഹാബിറ്റുകൾ ഉണ്ട്.. ഇത്തരം ശീലങ്ങൾ ഉള്ള ആളുകളിൽ അവരുടെ പല്ലുകളുടെ മേൽ ഒരു ചെറിയ പാട പോലെ പറ്റിപ്പിടിച്ചിരിക്കുന്നു.. അപ്പോൾ ഇത് കട്ടിയുള്ള ഉമിനീര് അല്ലെങ്കിൽ മറ്റു ഉമി നീര് ആളുകളിൽ ഒരുപാട് മിനറൽസ് ഉണ്ടാവും.. അതെല്ലാം കട്ടിയായി നമ്മുടെ പല്ലുകളിൽ ചുറ്റിപ്പിടിച്ചിരിക്കും.. അപ്പോൾ ഒരു പരിധിവരെ എല്ലാം മഞ്ഞയായി കാണും.. നിങ്ങൾ കണ്ടിട്ടുണ്ടാവും പല്ലിൻറെ അടിഭാഗങ്ങളിൽ കട്ടിയായി മഞ്ഞനിറം പറ്റിപ്പിടിച്ചിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *