ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയുന്ന ഒരു പ്രശ്നമാണ് രാവിലെ പലർക്കും എഴുന്നേൽക്കാൻ പറ്റുന്നില്ല.. അതായത് നല്ല രീതിയിലുള്ള ഉറക്കം ആയിരിക്കാം എങ്കിൽപോലും രാവിലെ എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം അനുഭവപ്പെടുക.. നമ്മൾ ഒരു ആറുമണിക്ക് എഴുന്നേൽക്കാൻ പ്ലാൻ ചെയ്താൽ അത് ചിലപ്പോൾ നീണ്ട ആറര ആവാം.. അല്ലെങ്കിൽ 7 മണിയാകാം.. അങ്ങനെ സമയം നീണ്ടു നീണ്ടു പോകുന്ന ഒരു രീതിയിലേക്ക് മാറുന്നു.. നമുക്ക് ആഗ്രഹമുണ്ടാകും നേരത്തെ എഴുന്നേറ്റു അടുക്കളപ്പണികൾ അല്ലെങ്കിൽ തുണിയലക്കൽ പോലുള്ളവ ചെയ്ത് നേരത്തെ തന്നെ ഇറങ്ങണം എന്നുള്ളത്.. പക്ഷേ രാവിലെ തന്നെ ഭയങ്കര ക്ഷീണം അനുഭവപ്പെടുന്നതായി ആളുകൾ വന്ന് പറയാറുണ്ട്..
അതുപോലെ സ്ത്രീകൾക്കാണ് ഇത്തരം ഒരു പ്രശ്നം കൂടുതൽ കണ്ടുവരാറുള്ളത് ഉദാഹരണമായി പറയുകയാണെങ്കിൽ എന്തെങ്കിലും രാവിലെ നല്ലപോലെ ഒന്നു പണി ചെയ്താൽ പിന്നീട് അങ്ങോട്ട് കുറച്ച് ഇരിക്കണം അല്ലെങ്കിൽ കിടക്കണം തോന്നുന്ന ഒരു അവസ്ഥ.. അത്തരം ഒരു കണ്ടീഷൻ പലരിലും ഇന്ന് കൂടുതലായി കണ്ടുവരുന്നു.. എപ്പോഴും ഉണ്ടാകുന്ന ഇത്തരം ക്ഷീണം പോലുള്ള കണ്ടീഷൻ പല കാരണങ്ങൾ കൊണ്ട് നമുക്ക് ഉണ്ടാവാം..
അതുപോലെതന്നെ ചില ആളുകൾ വന്നു പറയാറുണ്ട് ഡ്രൈവ് ചെയ്യുന്ന സമയത്ത് ഉറക്കം വരുന്ന ഒരു പ്രശ്നം.. ചിലപ്പോൾ രാത്രി നല്ല പോലെ ഉറങ്ങിയിട്ടുണ്ടാകും എങ്കിൽ പോലും പകൽ ഇത്തരത്തിൽ ഒരു ക്ഷീണം അനുഭവപ്പെടുക.. അതായത് ഏതെങ്കിലും യാത്രകൾ പോയാൽ അവിടെ കിടന്നുറങ്ങുന്നു അല്ലെങ്കിൽ പുസ്തകം വായിച്ചാൽ ഉറങ്ങും.. അതുപോലെ ടിവി കാണുമ്പോൾ ഉറങ്ങുക.. എപ്പോഴും ഇത്രകാർക്ക് ഒരു മന്ദത ആയിരിക്കും.. എന്താണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ.. പലരും ഇതിനായി പല ടെസ്റ്റുകളും ചെയ്യാറുണ്ട് പക്ഷേ യാതൊരു കുഴപ്പവും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..https://youtu.be/XvYP9nzuNBc.