ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും പിസിഒഡി അതുപോലെതന്നെ ബ്ലഡ് പ്രഷർ തുടങ്ങിയവയുടെ വീഡിയോ ആണ് ചെയ്യാറുള്ളത്.. അത്തരം വീഡിയോസ് ഒക്കെ ചെയ്യുന്ന സമയത്ത് ഒറ്റമൂലികളോ അല്ലെങ്കിൽ വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളും പറഞ്ഞു കൊടുക്കുമ്പോൾ അതിൽ പ്രധാനപ്പെട്ട ഒന്ന് ആയിരിക്കും ഫ്ലാക്സ് സീഡ്.. ഫ്ലാക്സ് സീഡ് എന്താണ് എന്ന് അറിയാത്ത ആളുകളുണ്ട് ഇപ്പോഴും.. പക്ഷേ ഒരു അഞ്ചാറു വർഷം മുൻപ് തന്നെ ഫ്ലാക്സ് സീഡ് ഉപയോഗം നമ്മുടെ നാട്ടിൽ വളരെയധികം കൂടി വന്നിട്ടുണ്ട്.. നമ്മൾ ഈ ഒരു പത്ത് വർഷത്തിനുള്ളിൽ ആയിരിക്കാം ഫ്ലാക്സ് സീഡിനെ കുറിച്ച് അറിഞ്ഞിട്ടുള്ളത്.. പക്ഷേ വിദേശത്ത് അതുപോലെതന്നെ പുറം രാജ്യങ്ങളിലൊക്കെ ഒരുപാട് വർഷം മുന്നേ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സാധനമായി ഉപയോഗിച്ചുവന്നതാണ് ഈ ഫ്ലാക്സ് സീഡ് എന്ന് പറയുന്നത്..
ഫ്ലാക്സ് സീഡ് നമ്മൾ മലയാളത്തിൽ പറയുന്നത് ചെറുചണ വിത്ത് എന്നാണ്.. പലപ്പോഴും നമ്മൾ അത് കണ്ടിട്ടുണ്ടാവാം മത്തങ്ങയുടെ കുരു പോലെയിരിക്കും.. ഇത് നമുക്ക് ചവച്ച കഴിക്കാൻ പറ്റുന്ന ഒരുപാട് ഗുണങ്ങളുള്ള ഒരു വസ്തുവാണ്.. ഇതിന് ഒരുപാട് അത്ഭുത ഗുണങ്ങൾ ഉണ്ട്.. അപ്പോൾ ഇന്ന് നമുക്ക് ഫ്ലാക്സ് സീഡ് എന്നുപറഞ്ഞാൽ എന്താണ് എന്നും.. അതെങ്ങനെയാണ് കഴിക്കേണ്ടത്.. എപ്പോഴൊക്കെ കഴിക്കാൻ പറ്റും അതുപോലെ കഴിക്കാൻ പാടില്ലാത്ത സമയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഇതുപോലെയുള്ള വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും.. അന്ന് ഞാൻ ഒരുപാട് ഒറ്റമൂലികളും വീഡിയോ കൂടെ പറഞ്ഞു കൊടുക്കുമ്പോൾ ഒരുപാട് കോൾ വന്നത്..
ഡോക്ടർ ഇത് എങ്ങനെയാണ് കഴിക്കാൻ പറ്റുന്നത് അതുപോലെ ഇത് ഇഎവിടെ നിന്നാണ് വാങ്ങിക്കാൻ കിട്ടുന്നത്.. ഇത് ഇന്ന് ഒരുപാട് ആളുകൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പല സൂപ്പർമാർക്കറ്റുകളിലും ഫ്ലാക്സ് സീഡ് അവൈലബിൾ ആണ്.. അത് അറിയാത്തതായി ആരും തന്നെ ഉണ്ടാവില്ല.. ഇതെങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.. കഴിക്കേണ്ട വിധം എന്നു പറയുന്നത് പ്രത്യേകിച്ചും നമ്മൾ ഇത് ചവച്ച് അരച്ച് കഴിക്കണം.. അതുപോലെ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കാം അല്ലെങ്കിൽ വറുത്ത പൊടിച്ച കഴിക്കാൻ ഉപയോഗിക്കാം.. അതുപോലെ ഈ പൊടി വല്ല പാനീയത്തിലും കലക്കി ഉപയോഗിക്കാം.. ഇതിൻറെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്.. ഇന്ന് പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..