ഏറ്റവും കൂടുതൽ ഹാർട്ടറ്റാക്ക് രോഗികളുള്ള ഒരു സംസ്ഥാനമാണ് ഇന്ത്യയിൽ തന്നെ കേരളം എന്നു പറയുന്നത്.. അത് എന്തുകൊണ്ടാണെന്നും അതിൻറെ കാരണങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.. ഏറ്റവും കൂടുതൽ ഡയബറ്റിസ് രോഗികൾ ഉള്ളതും അതുപോലെ ഹൈപ്പർ ടെൻഷൻ രോഗികൾ ഉള്ളതും കേരളത്തിലാണ്.. എന്തുകൊണ്ടാണ് ഡയബറ്റിക് രോഗികളും ഹൈപ്പർ ടെൻഷനും ഇത്രയധികം കേരളത്തിൽ കൂടുതൽ ആവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. ഏറ്റവും കൂടുതലും നമ്മുടെ ഒരു ജീവിതശൈലി എന്നു പറയുന്നത് ഈ ഹാർട്ടറ്റാക്ക് എന്ന് പറയുന്ന ഒരു ലൈഫ് സ്റ്റൈൽ ഡിസീസ് അതിന് പാരമ്പര്യം ഉണ്ടെങ്കിലും വളരെ ചെറിയൊരു പോർഷൻ മാത്രമേയുള്ളൂ..
ഹാർട്ട് അറ്റാക്ക് റിസ്ക് ഫാക്ടർസ് എടുത്തു കഴിഞ്ഞാൽ മോഡിഫൈ എന്ന് പറയുമ്പോൾ നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റുന്നതും ചേഞ്ച് ചെയ്യാൻ പറ്റാത്തതും ആയി നമുക്ക് അതിന് വേർതിരിക്കാം.. നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റാത്തത് എന്തൊക്കെയാണ്.. ഒന്നാമത്തേത് ജനറ്റിക് അതായത് അതിനെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അത് പാരമ്പര്യമായി അത് അച്ഛൻ അമ്മ അല്ലെങ്കിൽ ചേച്ചി ചേട്ടൻ അനിയത്തി അങ്ങനെ ആരും ആവാം.. ഇതിൽ ആർക്കെങ്കിലും ഹാർട്ടറ്റാക്ക് ഉണ്ടെങ്കിൽ 65 വയസ്സിന് താഴെ ഉള്ളവർക്കുണ്ടെങ്കിൽ മറ്റുള്ളവർക്കും വരാനുള്ള സാധ്യത കൂടുതലാണ്.. രണ്ടാമത്തെ കാര്യം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഇത് വരാൻ ഉള്ള സാധ്യത കൂടുതൽ കണ്ടുവരുന്നത്..
സ്ത്രീകൾക്ക് 45 വയസ്സ് വരെ ഈസ്ട്രജൻ എന്ന ഹോർമോൺ ഉള്ളതുകൊണ്ട് ഒരു പ്രൊട്ടക്ഷൻ ലഭിക്കും.. പക്ഷേ 50 വയസ്സിനുശേഷം ഈ പറയുന്ന രണ്ടുപേരും തുല്യരായിരിക്കും.. അതുപോലെ ഏജ് കൂടുന്തോറും നമുക്ക് ഉണ്ടാകുന്ന അസുഖങ്ങളുടെ എണ്ണം കൂടും.. ഇത്രയും കാര്യങ്ങൾ നമുക്ക് ഒരിക്കലും ചേഞ്ച് ചെയ്യാൻ കഴിയാത്തവയാണ്.. എന്നാൽ നമുക്കിനി മാറ്റങ്ങൾ വരുത്താൻ കഴിയുന്നവയെക്കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…