ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആസിഡിറ്റി വയറിൽ ക്രമാതീതമായ ആസിഡിന്റെ ഉത്പാദനവും.. അതിനെ കൊണ്ടുള്ള പ്രധാന ബുദ്ധിമുട്ടുകളും.. സാധാരണ രോഗികളിൽ കണ്ടുവരുന്ന വയറെരിച്ചലും അതുപോലെ വയർപ്പുകച്ചൽ.. നെഞ്ചിരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ.. ഇത്തരം ലക്ഷണങ്ങളെല്ലാം അസിഡിറ്റി വയറിൽ ക്രമതീതമായി വർധിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളാണ്.. ഇന്നത്തെ ജനറേഷൻ എന്ന് പറയുന്നത് ഭക്ഷണരീതികളും അതുപോലെ ഭക്ഷണം കഴിക്കുന്ന സമയങ്ങളും എല്ലാം മാറി മാറി വരികയാണ്..
ഇത്തരം ഒരു പ്രശ്നം കൊണ്ട് തന്നെയാണ് അസിഡിറ്റി എന്നൊരു പ്രോബ്ലം ഉണ്ടാകുന്നത്.. അപ്പോൾ എന്താണ് അസിഡിറ്റി എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. നമ്മുടെ ആമാശയം പ്രോട്ടീൻസ് ദഹിപ്പിക്കാൻ വേണ്ടി ഉല്പാദിപ്പിക്കുന്ന ഒരു നീര് ആണ് അസിഡിറ്റി എന്ന് പറയുന്നത്.. ആ അസിഡിറ്റി നമ്മുടെ ആമാശയത്തിനുള്ളിൽ ക്രമാതീതമായി കൂടുമ്പോൾ അതിനെതിരെ അല്ലെങ്കിൽ പ്രതിരോധിക്കാനായി കുടൽ ഉണ്ടാക്കുന്ന കഫത്തിന്റെ അളവ് കുറയുകയും വയറിന് ചെറിയ നീർക്കെട്ടുകളും പിന്നീട് അവ കൂടിക്കൂടി അൾസർ പോലുള്ള രോഗങ്ങളും പിന്നീട് അവർ കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് പോലും എത്താൻ സാധ്യതയുള്ള ഒന്നാണ് ഈ ആസിഡിറ്റി എന്നു പറയുന്നത്.. അസിഡിറ്റി കൂടാനുള്ള ചില പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് ചില ആളുകൾക്ക് അക്യൂട്ട് ആയിട്ട് അസിഡിറ്റി കൂടാം..
അക്യൂട്ട് എന്ന് പറഞ്ഞാൽ ഒരു 30 ദിവസത്തിനുള്ളിൽ അസിഡിറ്റി ലെവൽ ക്രമാതീതമായി കൂടി നിൽക്കുന്നു.. മറ്റ് ചില ആളുകൾക്ക് ക്രോണിക് ആയിട്ട് 30 ദിവസത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുക അത് പിന്നീട് നേരത്തെ പറഞ്ഞ അസ്വസ്ഥതകൾ ആയ വയറെരിച്ചൽ അതുപോലെ വയറ് കമ്പിക്കുക.. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വന്ന് വീർക്കുക.. വയറുവേദന.. നെഞ്ചരിച്ചൽ.. പുളിച്ചു തികട്ടൽ.. തുടങ്ങിയവ ഉണ്ടാക്കാറുണ്ട്.. ഒരു മാസത്തിൽ താഴെ നിൽക്കുന്ന അസിഡിറ്റികളെ നമുക്ക് വലിയ പ്രശ്നങ്ങളില്ലാതെ മരുന്നിൽ നമുക്ക് ട്രീറ്റ് ചെയ്യാൻ പറ്റുന്നതാണ്.. ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ആളുകൾക്ക് മേൽപ്പറഞ്ഞ അസ്വസ്ഥതകൾ ഉണ്ടാകുന്ന ആളുകളെ കുറച്ചും കൂടി മറ്റു പല ടെസ്റ്റുകൾക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…