രക്തക്കുറവ് എന്ന പ്രശ്നം പരിഹരിക്കാനായി നമുക്ക് നമ്മുടെ ഭക്ഷണരീതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം.. രക്തക്കുറവ് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് രക്തക്കുറവ് എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. പലപ്പോഴും ആശുപത്രിയിൽ നെഞ്ചുവേദന ആയിട്ട് അറ്റാക്ക് വല്ലതും ആണോ എന്നൊക്കെ കരുതി പേടിച്ചിട്ട് ചെല്ലുമ്പോൾ ഡോക്ടർ പറയാറുണ്ട് പേടിക്കേണ്ട കാര്യമില്ല ഇത് ചെറിയ രക്തക്കുറവിന്റെ പ്രശ്നമാണ് എന്ന്.. ഇത്തരത്തിൽ ചെറിയ കിതപ്പ് മുതൽ ക്ഷീണം അതുപോലെ വലിയ നെഞ്ചുവേദനയ്ക്ക് വരെ കാരണമാകുന്ന ഒരു വില്ലനാണ് രക്തക്കുറവ് എന്ന് പറയുന്നത്.. നമ്മൾ നമ്മുടെ ഭക്ഷണ രീതിയിൽ അല്പം ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതശൈലിയിൽ കുറച്ചു കാര്യങ്ങൾ നല്ലപോലെ ശ്രദ്ധിക്കുകയാണെങ്കിൽ മരുന്നുകൾ ഒന്നുമില്ലാതെ നമ്മുടെ ഭക്ഷണരീതിയിൽ കൂടെ തന്നെ നമുക്ക് രക്തക്കുറവ് എന്ന വില്ലനെ പൂർണ്ണമായും പരിഹരിക്കാൻ കഴിയും..

അപ്പോൾ നമ്മൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് ഒരു രോഗമാകാതെ നമുക്ക് നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും എന്നുള്ളത് ബോധ്യപ്പെടുത്താൻ കൂടിയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്.. നമ്മുടെ ശരീരത്തിലെ രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉണ്ട്.. ഈ ചുവന്ന രക്താണുക്കൾ ഇരുമ്പ് അല്ലെങ്കിൽ അയൺ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.. അതിലെ ഏറ്റവും പ്രധാനം ഘടകം ഇരുമ്പ് ആണ്.. ഇത് ശരീരത്തിൽ അല്ലെങ്കിൽ ഭക്ഷണത്തിൽ കുറയുന്ന സമയത്താണ് ഇത്തരം ഒരു അവസ്ഥ കണ്ടുവരുന്നത്.. അതുപോലെ തന്നെ അമിതമായി ഹീമോഗ്ലോബിൻ നശിപ്പിക്കപ്പെടുന്ന ഒരു അവസ്ഥയെ വരുമ്പോൾ അതായത് ചില രോഗങ്ങൾ വന്ന ശരീരത്തിലെ രക്താണുക്കൾ അമിതമായി നശിപ്പിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ ഇത് ഉണ്ടാകാറുണ്ട്..

അതുപോലെ വല്ല ആക്സിഡൻറ് സംഭവിച്ച ബ്ലീഡിങ് ഉണ്ടായാൽ.. അതല്ലെങ്കിൽ മുറിവുകൾ സംഭവിക്കുമ്പോൾ ബ്ലീഡിങ് ആവുന്നതും.. അതുപോലെ ശരീരത്തിന്റെ ഉള്ളിൽ അൾസർ അല്ലെങ്കിൽ ക്യാൻസർ വന്ന് ബ്ലീഡിങ് ഉണ്ടാകുമ്പോൾ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുമ്പോഴാണ് നമുക്ക് രക്തക്കുറവ് എന്ന പ്രശ്നം ഉണ്ടാകുന്നത്.. രക്തക്കുറവ് ഉണ്ടാകുമ്പോൾ ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *