ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അലർജി എന്ന പ്രശ്നം പൂർണമായും മാറ്റിയെടുക്കാം എന്ന തലക്കെട്ടുകൾ ഉള്ള ഒരുപാട് വീഡിയോസ് നിങ്ങൾ ഇതിനോടകം കണ്ടിട്ടുണ്ടാവാം.. അതുപോലെ പല ഒറ്റമൂലി പ്രയോഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.. പക്ഷേ ഇത് അങ്ങനെ ഒരു വീഡിയോ അല്ല.. അലർജി തന്നെ പല വിധത്തിലാണ് ഉള്ളത്.. അത് മൂക്കടപ്പ് തുമ്മൽ.. അല്ലെങ്കിൽ കണ്ണ് ചൊറിച്ചിൽ ആയിട്ട് വരാം.. അത് ശ്വാസകോശത്തിൽ ബാധിക്കുമ്പോഴാണ് നമുക്ക് ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ.. അതുപോലെ അതായത് ശ്വാസം എടുക്കുമ്പോൾ വിസിൽ അടിക്കുന്നതുപോലെ ഒരു ശബ്ദം കേൾക്കുക.. അതുപോലെ ദേഹത്തെല്ലാം ചൊറിഞ്ഞ് തടിക്കുക..
അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ അലർജി ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് പലപ്പോഴും നമുക്ക് അറിയാറില്ല.. ഇപ്പോൾ തൊടിയിലും പറമ്പിലും എല്ലാം ജോലി ചെയ്യുന്ന ആളുകൾക്ക് വൈകുന്നേരം ആകുമ്പോൾ ശരീരം ചുവന്ന തടിക്കുമ്പോൾ എന്തിനാണ് ഇത്തരത്തിൽ അലർജി എന്നറിയില്ല.. ഈയടുത്ത് കുറച്ചുനാളുകളായിട്ടാണ് ചെമ്മീൻ കഴിച്ചിട്ട് അതിന്റെ അലർജി മൂലം മരണപ്പെട്ട ഒരു ഉമ്മയുടെ കഥ നമ്മൾ വാർത്തയായി വായിച്ചത്.. അപ്പോൾ എന്ത് ഭക്ഷണസാധനങ്ങൾക്ക് വേണമെങ്കിലും ഇത്തരമൊരു അലർജി ഉണ്ടാവാം.. അത് എന്തിനാണ് ഉണ്ടാവുന്നത് എന്ന് കണ്ടുപിടിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം..
ഈ അലർജി എന്ന് പറയുന്നത് നമ്മുടെ പ്രതികരിക്കേണ്ടത് അല്ലാത്ത ചില കാര്യങ്ങളോട് നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്നു എന്നുള്ളതുകൊണ്ട് വരുന്ന ഒരു അസുഖമാണ്.. അപ്പോൾ ഈ ഹൈപ്പർ ഇമ്മ്യൂണിറ്റി അല്ലെങ്കിൽ ഹൈപ്പർ സെൻസിറ്റിവിറ്റി കുറയ്ക്കാൻ ആയിട്ട് എന്ത് അലർജിൻ ആണോ പ്രശ്നം ഉണ്ടാക്കുന്നത് അതിന് ചെറിയ അളവിൽ കൊടുത്തു കൊണ്ടിരിക്കുക എന്നതാണ് ഈ ചികിത്സാ സമ്പ്രദായത്തിന്റെ ഒരു രീതി എന്നു പറയുന്നത്.. അത് ഏറ്റവും ലളിതമായ ഒരു ഉദാഹരണത്തിലൂടെ പറയാം.. പൊതുവേ വിദേശത്ത് നിന്നു വരുന്ന ആളുകൾക്ക് പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക് ഇവിടെ വന്നു കഴിഞ്ഞാൽ ഇവിടത്തെ ഒരു ചെറിയ കൊതുക കടിച്ചാൽ പോലും ആ ഭാഗം ചുവന്ന തടിച്ചു വരുന്നത് കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..