ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൂക്കിൽ ഉണ്ടാകുന്ന ദശകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഒരിക്കലെങ്കിലും മൂക്കടപ്പ് അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അപ്പോൾ ഇങ്ങനെ മൂക്കടപ്പ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. ഇതിന് പല കാരണങ്ങളുണ്ട് പക്ഷേ അതിലെ ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് മൂക്കിൽ വളരുന്ന ദശ ആണ്.. മൂക്കിലെ ദശ എന്ന് പറയുന്നത് എന്താണ്.. മൂക്കിന്റെ സ്ട്രക്ച്ചറിനെ കുറിച്ച് ആദ്യം നിങ്ങളോട് സംസാരിക്കാം.. മൂക്കിൻറെ നടുക്ക് ഒരു പാലവും..
അതിന്റെ രണ്ട് സൈഡിൽ നിന്നും മൂന്ന് ടർബിനേറ്റ് എന്ന് പറയും ഇത് ചെറിയ ദശ പോലെയാണ് ഉണ്ടാവുക.. ഇതിൽ ഈ ടർബിനേറ്റ് ഇൻഫെക്ഷൻ അല്ലെങ്കിൽ അലർജി കൊണ്ട് വലുതായി വരാം.. ഇത്തരത്തിൽ കാണുമ്പോൾ നമ്മൾ അതിനെ ദശ എന്ന് പറയും.. ഇത് കുട്ടികളിലും കാണപ്പെടാറുണ്ട്.. ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് വിട്ടുമാറാത്ത ജലദോഷം അല്ലെങ്കിൽ വിട്ടുമാറാത്ത മൂക്കടപ്പ് തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന അതുമൂലം മൂക്കിൽ വരുന്ന മുന്തിരിക്കുല പോലെയുള്ള ദശകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. അതിനെ നമ്മൾ സൈനോ നേസിൽ പോളിപ്പ് എന്ന് പറയും..
ഇത് കൂടുതലും വിട്ടുമാറാത്ത തുമ്മൽ ഉണ്ടാകുന്ന ആളുകളിൽ അതുപോലെ ആസ്മ രോഗം ഉള്ള ആളുകളിൽ ഇതുപോലുള്ള ദശകൾ കാണാം.. അതുപോലെ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായിട്ട് അതുമൂലം അലർജി വന്ന് അവരിലും കാണാം.. അപ്പോൾ നമുക്ക് ഈ ദശകൾ എവിടെ നിന്ന് ആണ് വരുന്നത് എന്ന് നോക്കാം.. നമ്മുടെ മൂക്കിനു ചുറ്റും അതായത് കവിളിൽ അല്ലെങ്കിൽ തലയോട്ടിയിൽ ചില വായു അറകളുണ്ട്.. ഇതിനെയാണ് നമ്മൾ സൈനസ് എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…