ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കഴുത്ത് വേദന അല്ലെങ്കിൽ പെടലി വേദന.. നടുവേദന.. ഇത് മനുഷ്യസഹജമായ എല്ലാ ആളുകൾക്കും ഇന്നോ നാളെയോ അല്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞാലോ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും.. ഇപ്പോൾ കഴുത്ത് വേദനയുടെയും നടുവ് വേദനയുടെയും ഒരു പ്രധാന കാരണം എന്ന് പറയുന്നത് തേയ്മാനം തന്നെയാണ്.. അതല്ലാതെയും മറ്റു പല കാരണങ്ങൾ കൂടിയുണ്ട് അതിൽ ഒന്നാമത്തെ വല്ല ഇൻഫെക്ഷനും നമുക്ക് ഉണ്ടായാൽ ഇത്തരം ഒരു അവസ്ഥ വരാം..
അതുപോലെ ട്യൂമർ.. ശരീരത്തിൽ വല്ല ചതവോ പോലുള്ള കാര്യങ്ങൾ ഉണ്ടായാൽ വരാം.. എല്ലാത്തിനെക്കാളും വളരെ കോമൺ ആയി അല്ലെങ്കിൽ സാധാരണ രീതിയിൽ കണ്ടുവരുന്നത് കഴുത്ത് വേദനയുടെയും നടുവ് വേദനയുടെയും കാരണമെന്ന് പറയുന്നത് തേയ്മാനം തന്നെയാണ്.. അത് ഇന്നത്തെ ജനറേഷനിൽ പ്രത്യേകിച്ച് കൂടാൻ ഒരുപാട് കാരണങ്ങളുണ്ട്.. തീർച്ചയായും അത് നമ്മുടെ ജീവിതരീതി തന്നെയാണ്.. അതായത് കുറെ സമയം ഒരു സ്ഥലത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ.. രണ്ടാമതായിട്ട് ഒരുപാട് യാത്ര ചെയ്യുന്ന ആളുകൾ അതായത് ബിസിനസ് ആളുകൾ..
അതുപോലെ ഡ്രൈവർമാർ.. അതുപോലെ കൂടുതൽ ഭാരം എടുത്ത് ജോലിചെയ്യുന്ന ആളുകൾ അതായത് കൂലിപ്പണിക്കാർ.. ഇത്തരം ആളുകൾക്കാണ് ഈ ഒരു പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്.. ഇന്നോ നാളെയോ ആയി എല്ലാവർക്കും ഉണ്ടായാലും നമ്മൾ ഒരു പ്രോപ്പർ കെയർ എടുത്താൽ ഇതിന് നമുക്ക് കണ്ട്രോൾ ചെയ്ത് നിർത്താൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..