ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ നാട്ടിൽ എല്ലാവരും വളരെയധികം ഓമനത്തത്തോടെ പറഞ്ഞു കേട്ടിരുന്ന ഒരു വാക്കാണ് ഉണ്ണികൾ.. അതായത് കഴുത്തിന് ചുറ്റും ഉണ്ണികൾ അതുപോലെ കണ്ണിനുചുറ്റും ഉണ്ണികൾ.. പാലുണ്ണികൾ അഥവാ ഉണ്ണികൾ നമ്മുടെ ശരീരത്തിൽ വളരെയധികം പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻസിന് ആണ് ഇത്തരം ഒരു പ്രശ്നം കോമൺ ആയി കണ്ടുവരുന്നത്.. ഈ ഉണ്ണികൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്.. അത് പ്രത്യേകിച്ച് മലയാളികളിൽ എടുക്കുകയാണെങ്കിൽ വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് ഈ ഉണ്ണികൾ എന്ന് പറയുന്നത്..
അപ്പോൾ നമുക്ക് എന്താണ് ഈ ഉണ്ണികൾ എന്ന് മനസ്സിലാക്കാം.. അതായത് നമ്മുടെ സ്കിന്നിൽ സംഭവിക്കുന്ന ചെറിയതോതിലുള്ള ഇറിറ്റേഷൻ ഭാഗമായിട്ട് നമ്മുടെ സ്കിന്നിലെ വളരെ പുറമയം ഉള്ള സ്കിന്നിൽ സംഭവിക്കുന്ന ഒരു എക്സ്ട്രാ സെൽ ഗ്രോത്ത് ആണ് ഈ ഉണ്ണികൾ അല്ലെങ്കിൽ സ്കിൻ ടാഗ് എന്ന് പറയുന്നത്.. ഈ സ്കിൻ ടാഗ്സ് എന്ന് പറയുന്നത് നമ്മളെ യാതൊരുവിധത്തിലും ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്തതും അതുപോലെ വേണ്ടാത്ത അസുഖങ്ങൾ ഒന്നും ആകാതെ മാറാത്തതായ ഒരു രോഗാവസ്ഥയാണ് സ്കിൻ ടാഗ് എന്ന് പറയുന്നത്.. അത് ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കുന്നത് എന്താണെന്ന് വെച്ചാൽ കണ്ണുകളുടെ ചുറ്റും..
അതുപോലെ നമ്മുടെ കഴുത്തിനു ചുറ്റും.. അതുപോലെ ചിലർക്ക് കക്ഷത്തിൽ ഉണ്ടാവും.. അതുപോലെ മറ്റു ചിലർക്ക് നമ്മുടെ തുടയുടെ ഇടയിൽ ഉണ്ടാവുന്നു.. വളരെ കോമൺ ആയി ഇത്തരം ഉണ്ണികൾ കാണുന്ന ഏരിയാസ് ഇവയൊക്കെയാണ്.. ഇവ കൂടാതെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ വരാം.. ഇതിൻറെ കാരണങ്ങൾ അന്വേഷിച്ച് നമ്മൾ പോവുകയാണെങ്കിൽ ഒരു പ്രധാന കാരണമായി കാണുന്നത് ഒബിസിറ്റി അഥവാ അമിതവണ്ണം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…