ഹാർട്ടറ്റാക്ക് അതുപോലെ കിഡ്നി പ്രോബ്ലംസിൽ നിന്നും രക്ഷനേടാനുള്ള ഒരു നൂതന മാർഗ്ഗം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. കിഡ്നി അസുഖം ഉള്ള ആളുകൾക്ക് ഭൂരിഭാഗവും കോംപ്ലിക്കേഷനുകളും അതുപോലെ മരണവും സംഭവിക്കുന്നത് ഹാർട്ട് അറ്റാക്ക് എന്ന രോഗം മൂലമാണ്.. കിഡ്നി അസുഖമുള്ള ആൾക്ക് ഹാർട്ടറ്റാക്ക് വന്നാൽ ഹാർട്ടിന്റെ പമ്പിങ് കുറയുകയും അതുവഴി രക്തയോട്ടം കുറയുകയും അത് കിഡ്നിയുടെ പ്രവർത്തനം കൂടുതൽ തകരാറിലാക്കുകയും അതുപോലെ ഡയാലിസിസ് പോലുള്ളവ ഡിഫിക്കൽട്ട് ആവുകയും ചെയ്യും.. അതുകൊണ്ട് കിഡ്നി അസുഖമുള്ള ആളുകൾ ഹാർട്ടിന്റെ ബ്ലോക്കുകളെ മുമ്പേ കണ്ടെത്തിക്കൊണ്ട് ഹാർട്ട് അറ്റാക്ക്ൽ നിന്നും രക്ഷ നേടുക എന്നുള്ളത് അവരുടെ ജീവന്റെയും അതുപോലെ ഹാർട്ടിന്റെയും കിഡ്നിയുടെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്..

എന്നാൽ പലപ്പോഴും ക്രിയാറ്റിൻ ലെവൽ കൂടുതലുള്ള ആളുകൾക്ക് ആൻജിയോഗ്രാം അതുപോലെ ആൻജിയോ പ്ലാസ്റ്റി പേടിയാണ്.. കാരണം ആൻജിയോഗ്രാം അതുപോലെ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഉപയോഗിക്കുന്ന കോൺട്രാസ് മൂലം ക്രിയാറ്റിൻ ലെവൽ കൂടുതൽ ഉയരുകയും കിഡ്നിയുടെ പ്രവർത്തനം തകരാറിലാകുന്നു എന്നുള്ള പേടി ഉണ്ട് പലപ്പോഴും.. അതുകൊണ്ടുതന്നെ അതിനുള്ള ഒരു പരിഹാരമാർഗമാണ് സീറോ കോൺട്രാസ്റ്റ് ആൻജിയോഗ്രാം അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി എന്നുള്ളത്.. ഇതിൽ കിഡ്നി അസുഖമുള്ള ആളുകൾക്ക് കോൺട്രസ്റ്റ് ഉപയോഗിക്കാതെ.

അല്ലെങ്കിൽ ഏറ്റവും മിനിമൽ കോൺട്രസ്റ്റ് ഉപയോഗിച്ചുകൊണ്ട് അതിനു പകരം ഹാർട്ടിന്റെ രക്തക്കുഴൽ ഉള്ളിലേക്ക് പോയി കൊണ്ടുള്ള രക്തം കുഴലിലെ ബ്ലോക്കുകൾ നേരിട്ട് കണ്ടെത്താനുള്ള ഇട്രാ വാസ്കുലർ അൾട്രാ സൗണ്ട് വഴി ബ്ലോക്കുകൾ എവിടെയാണ് എന്ന് കണ്ടെത്തുകയും ഗൗരവം ഉണ്ടോ എന്ന് കണ്ടെത്തുകയും അതുവഴി ഗൗരവം ഉണ്ടെങ്കിൽ ആ ബ്ലോക്കുകൾ റിമൂവ് ചെയ്ത് ഹാർട്ടിന്റെ ബ്ലോക്കുകൾ മാറ്റികൊണ്ട് ഹാർട്ട് അറ്റാക്ക് നിന്ന് രക്ഷനേടാനും നമുക്ക് സാധിക്കും.. കിഡ്നിയെ സംരക്ഷിച്ചുകൊണ്ട് എന്നാൽ അതേസമയം ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷനേടാൻ ഉള്ള ഒരു നൂതനമാർഗമാണ് സീറോ കോൺട്രാസ്റ്റ് ആൻജിയോഗ്രാം അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *