മാസക്കുളി നിന്നശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ് ശ്രദ്ധിക്കേണ്ടതിന്റെ പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഗർഭപാത്രത്തിൽ ഉണ്ടാകുന്ന കാൻസറുകളെ കുറിച്ചാണ്.. ഗർഭപാത്രത്തിലെ കാൻസറുകൾ എന്ന് നമ്മൾ ആലോചിച്ചു നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും സ്ത്രീകളുടെ ജനറ്റിക് സിസ്റ്റം എന്നു പറയുന്നത് നടുക്ക് ഒരു യൂട്രസ്.. അതിൻറെ ഇരുഭാഗത്തായിട്ട് രണ്ട് അണ്ഡാശയങ്ങൾ.. ഈ ഗർഭപാത്രം വന്നു നിൽക്കുന്നത് ഗർഭപാത്രത്തിലേ മുഖം അല്ലെങ്കിൽ സർവിക്കൽ ക്യാൻസർ ആണ്.. അപ്പോൾ ഈ ഗർഭപാത്രത്തിന് അകത്ത് വരുന്ന ക്യാൻസറാണ് ഗർഭപാത്ര കാൻസറുകൾ എന്ന് പറയുന്നത്.. സാധാരണഗതിയിൽ ഈ ഗർഭപാത്ര കാൻസറുകൾ കൂടുതലായും കാണുന്നത് ഒരു 50 മുതൽ 60 വയസ്സ് വരെ ഇടയിലുള്ള സ്ത്രീകളിലാണ്..

പ്രത്യേകിച്ചും ശരിക്കും കാണുന്നത് മാസ കുളി നിന്ന് കഴിഞ്ഞ സ്ത്രീകളിലാണ്.. അതുപോലെ ഇതിന്റെ പ്രധാന ലക്ഷണമായി പറയുന്നത് മാസ കുളി നിന്നതിനു ശേഷം ഉണ്ടാവുന്ന ബ്ലീഡിങ്.. 50 വയസ്സ് കഴിഞ്ഞ അവർക്കാണ് മാസ കുളി നിൽക്കുന്നത്.. നമ്മുടെ പോപ്പുലേഷനിൽ മാസക്കുളി നിൽക്കുന്നത് എന്ന് പറയുന്നത് ഏകദേശം 50 വയസ് കഴിഞ്ഞിട്ടാണ്.. വയസ്സ് കഴിഞ്ഞ ആളുകൾക്ക് മാസക്കുളി നിന്നതിനു ശേഷം ഉണ്ടാകുന്നു ബ്ലീഡിങ് ആയിട്ടാണ് കാണുന്നത്.. ബ്ലീഡിങ് എന്ന് പറയുന്നത് നമ്മുടെ മെൻസസമയത്ത് വരുന്നതുപോലെ 5.. 6 ദിവസം ആകണം എന്നില്ല.. അത് ഒരു ഡിസ്ചാർജ് പോലെ ആയിരിക്കും..

ചുവന്ന നിറം ആകണമെന്നില്ല.. ചിലപ്പോൾ അത് വെള്ള ആയിരിക്കാം.. അല്ലെങ്കിൽ ചുവപ്പ് കലർന്ന വെള്ള ആയിരിക്കാം.. അല്ലെങ്കിൽ ബ്രൗൺ കളർ ആയിരിക്കാം.. ഇത് വന്നതിനുശേഷം ആയിരിക്കാം ചിലർ വന്നു പറയാറുണ്ട് ഒരു സ്പൂൺ ബ്ലഡ് പോയി.. അതിനുശേഷം പിന്നെ ഒന്നും കണ്ടില്ല അങ്ങനെയായിരിക്കും ചിലർ പറയുക.. അതായത് അത് വന്നു പിന്നെ അത് നിന്നു.. പിന്നെ ഒരു മാസം കഴിയുമ്പോഴേക്കും അത് വീണ്ടും വരുന്നത്.. മാസിൽ നിന്ന് കഴിഞ്ഞ ആൾക്ക് പിന്നീട് ഏത് ലക്ഷണങ്ങൾ കണ്ടാലും ഒരു ഡോക്ടറുടെ അടുത്ത് പറഞ്ഞ് അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനോട് പറഞ്ഞു നമ്മൾ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അത് ആദ്യം ഗർഭപാത്രത്തിലെ ക്യാൻസർ സാധ്യത അല്ല എന്ന് കൺഫോം ചെയ്യണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *