ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ചെറുപ്പക്കാരായ പുരുഷന്മാരെയും ആൺകുട്ടികളെയും വളരെയധികം അഫക്റ്റ് ചെയ്യുന്ന ഒരു പ്രശ്നമാണ് അവർക്ക് രോമം കൃത്യമായി ഉണ്ടാവുന്നില്ല.. അതേപോലെ മസിൽസ് ഒന്നും ഉണ്ടാവുന്നില്ല.. ശരീരത്തിന് ഒരു പുഷ്ടി ഉണ്ടാകുന്നില്ല.. അതുപോലെ ഏറ്റവും വലിയൊരു പ്രശ്നമാണ് ലിബിഡോ എന്ന് വിളിക്കുന്ന ഉദ്ധാരണക്കുറവ് അതുപോലെ ശീക്രസ്കലനവും അതുമൂലം ഉള്ള അനുബന്ധപ്രശ്നങ്ങളും എല്ലാം അടങ്ങിയിരിക്കുന്ന ഒരു വലിയ ഒരു സൈഡ്.. ലൈംഗികപരമായിട്ടുള്ള ഇത്തരം അസുഖങ്ങളൊക്കെ ഇവർ തുറന്നു പറയാൻ മടിക്കുന്നു..
അതിന് വേണ്ടവിധത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കാനായി പിന്നോക്കം നിൽക്കുന്നു .. അതുകൊണ്ടുതന്നെ ഇത് ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ്.. പലതരത്തിലുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും ഇതിനകത്ത് ഒരു പ്രധാന കാരണം ആകാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു വലിയ കാരണമായി നിൽക്കുന്നത് ടെസ്റ്റോസ്റ്റിറോൺ ആവശ്യത്തിലധികം ഉണ്ടാകുന്നില്ല എന്നുള്ളതാണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ.. നമുക്ക് ഈ പറയുന്ന സെക്സ് ഡ്രൈവ് ഉണ്ടാവാൻ ആയിട്ടും രോമങ്ങൾ വളരുവാനായിട്ടും മീശയും തടിയും ഒക്കെ വളരെ കട്ടിയിൽ ഉണ്ടാകുവാൻ ആയിട്ടും മസിൽ വയ്ക്കാനും ഒക്കെ ഈ ടെസ്റ്റോസ്റ്റിറോൺ ആണ് അതിൻറെ ഒരു പ്രധാന ഘടകം എന്ന് പറയുന്നത്..
അപ്പോൾ ഈ ടെസ്റ്റോസ്റ്റിറോൺ അളവ് നോർമൽ ആയിട്ട് എത്രയാണ് എന്നുള്ളത് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം.. 300 മുതൽ ആയിരം നാനോഗ്രം വരെയാണ് ഒരു പുരുഷനിൽ നോർമൽ ആയിട്ട് വേണ്ട ടെസ്റ്റോസ്റ്റിറോൺ അളവ്.. അത് നമുക്ക് ഏത് ലാബിൽ വേണമെങ്കിലും ടെസ്റ്റോസ്റ്റിറോൺ പരിശോധിച്ചു നോക്കാവുന്നതാണ്.. അത് ഏകദേശം 600 രൂപയോളം വരുന്ന ഒരു ടെസ്റ്റ് ആണ്.. ഇത്തരം വല്ല ലക്ഷണങ്ങളും ഉണ്ടെങ്കിൽ മാത്രമേ ആ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമുള്ളൂ.. മിക്കവാറും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ആളുകൾക്ക് ഉണ്ടാകുന്ന ഒരു ആങ്സൈറ്റി തന്നെ ഈ പറഞ്ഞ ലൈംഗികപരമായിട്ടുള്ള ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…