ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്താണ് എന്നുള്ളത് പലർക്കും വ്യക്തമായിട്ട് ഇന്നും അറിയില്ല.. അതുകൊണ്ട് തന്നെ ഒരു പ്രമേഹരോഗിക്ക് പാലിക്കാൻ കഴിയുന്ന പ്രായോഗികപരമായ ഒരു ഭക്ഷണക്രമമാണ് ഇന്ന് നമ്മൾ നിർദ്ദേശിക്കുന്നത്.. അത് രാവിലെ മുതൽ രാത്രി അത്താഴം വരെയുള്ള കാര്യങ്ങളെല്ലാം വളരെ വിശദമായി പറയാം.. രാവിലെ ആറരമണിക്ക് തന്നെ ചിലർക്ക് ഹൈപ്പോ ഗ്ലൈസിമിക് എപ്പിസോഡ്സ് ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ട് ചായ അല്ലെങ്കിൽ കാപ്പി അതിൽ പാൽ ചേർക്കുന്നത് പരമാവധി 2 ഔൻസ് കൂടുതൽ ആവാതിരിക്കാൻ ആയിട്ട് ശ്രദ്ധിക്കുക.. കാരണം പാൽ എന്ന് പറയുന്നത് പലപ്പോഴും എഫക്റ്റീവ് ആയി ഡൈജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നേക്കാം..
എന്നാൽ പാൽ നമ്മൾ പൂർണ്ണമായും ഒഴിവാക്കിയാൽ നമുക്ക് കാൽസ്യം ഡെഫിഷ്യൻസി പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം.. പാല് ശരിക്കും ഡൈജസ്റ്റ് ആവാൻ വേണ്ടി കുഞ്ഞുങ്ങൾക്ക് മാത്രമേ അതിനുവേണ്ട എൻസൈം ഉണ്ടാവുന്നുള്ളൂ എന്നുള്ളത് കൊണ്ട് തന്നെ ഈ പറഞ്ഞ അളവിൽ മാത്രം പാൽ എടുക്കുക.. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അതായത് രാവിലെ 8:00 മുതൽ 9 മണി വരെയുള്ള സമയത്തിനുള്ളിൽ കഴിക്കുന്നതാണ് നമുക്ക് ഏറ്റവും നല്ലത്.. ഇപ്പോൾ പേര് സൂചിപ്പിക്കുന്നതുപോലെ ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യുന്ന ഒരു സംഭവം ഉണ്ട്.. നമ്മുടെ ബ്രേക്ക്ഫാസ്റ്റ് എന്നും നല്ല രീതിയിൽ കഴിക്കാം എന്നുള്ളത് തന്നെയാണ് പ്രമേഹ രോഗികൾക്ക് പ്രത്യേകമായി പറയാനുള്ളത്.. അപ്പോൾ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിക്കാം.. അതിപ്പോൾ കാർബോഹൈഡ്രേറ്റ് ആണെങ്കിലും അത് നമ്മുടെ പ്ലേറ്റിന്റെ കാൽഭാഗത്ത് ഒതുക്കി നിർത്തുന്നതാണ് ഏറ്റവും നല്ലത്..
ഇപ്പോൾ നമ്മൾ സാധാരണ ചോർ ആണെങ്കിലും കഞ്ഞി ആണെങ്കിലും ഒക്കെ പാത്രം നിറച്ച് കഴിക്കുന്നതിനേക്കാൾ നല്ലത് കാർബോഹൈഡ്രേറ്റ് കാൽഭാഗവും.. കാൽ ഭാഗം പ്രോട്ടീൻസ്.. കാൽഭാഗം വെജിറ്റബിൾസ്.. അടുത്ത കാൽ ഭാഗം ഫ്രൂട്ട്സ്.. അതിലും മധുരമില്ലാത്ത പഴങ്ങൾ എടുക്കുക.. രാവിലത്തെ ബ്രേക്ക്ഫാസ്റ്റിൽ ഇഡലി രണ്ടെണ്ണം.. അല്ലെങ്കിൽ ഗോതമ്പ് ദോശ രണ്ടെണ്ണം.. അല്ലെങ്കിൽ ചപ്പാത്തി രണ്ടെണ്ണം.. മധുരമില്ലാത്ത ബ്രഡ് രണ്ടെണ്ണം.. ഇതിൽ മൈദ പരമാവധി ചുരുക്കി ഉള്ളതാണ് ഏറ്റവും നല്ലത്.. നമുക്ക് എല്ലാ ധാന്യങ്ങളും മാറിമാറി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.. അമിതമായ അമൃതം വിഷം എന്നു പറയുന്നത് പോലെ ഓരോ വസ്തുക്കളും മാറിമാറി ഉപയോഗിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…