ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് വളരെയധികം മറവി അല്ലെങ്കിൽ അൽഷിമേഴ്സ് രോഗികളുടെ എണ്ണം വളരെയധികം കൂടിക്കൂടി വരികയാണ്.. രോഗിയും ഇതുമൂലം കഷ്ടപ്പെടുന്നുണ്ടെങ്കിൽ പോലും രോഗിയുടെ കൂടെയുള്ള ആളുകളെയാണ് അല്ലെങ്കിൽ കുടുംബത്തെയാണ് ഇത് വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്നത്.. ഈ ലോകം സാധാരണയായി കാണുന്നത് 65 വയസ്സ് കഴിഞ്ഞാണ്.. എങ്കിൽപോലും ഇന്ന് ഇത് വളരെ നേരത്തെ തന്നെ അതായത് 30 വയസ്സിൽ അല്ലെങ്കിൽ 40 വയസ്സിലൊക്കെ തുടങ്ങുന്ന മറവി വളരെയധികം കൂടുന്നതായി പറയുന്നു.. ഫലപ്രദമായ ഒരു മരുന്നുകളും ഇല്ലാത്ത ഈ രോഗത്തിന് നമുക്ക് എങ്ങനെയാണ് നേരിടാൻ കഴിയുക എന്നത് ആരോഗ്യരംഗത്ത് പുതിയൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഇങ്ങനെ മറവിരോഗം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്ന് നോക്കാം..
നമ്മുടെ ബ്രെയിൻ കോശങ്ങൾ നശിക്കുന്നതുമൂലം ബ്രെയിൻ അഥവാ തലച്ചോറ് ചുരുങ്ങുന്നത് കൊണ്ട് ഓർമ്മകൾ നശിക്കുന്നതിനോടൊപ്പം പുതിയതായിട്ട് പഠിക്കാനുള്ള കഴിവുകളും നഷ്ടപ്പെടുന്നു.. അപ്പോൾ ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. പ്രധാനമായും ഇതിന് മൂന്നു വിഭാഗം ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.. ഏർളി സ്റ്റേജ് അതുപോലെ മിഡിൽ സ്റ്റേജ്.. മൂന്നാമതായിട്ട് ലേറ്റ് സ്റ്റേജ്.. ആദ്യം തന്നെ പലർക്കും ലർനിങ് ഡിഫിക്കൽറ്റി ആയിരിക്കും തോന്നുക..അതുപോലെ പലപ്പോഴും മെമ്മറി കുറയുന്നതായിട്ട് അനുഭവപ്പെട്ടേക്കാം..
അതായത് തൊട്ടുമുൻപ് നടന്ന കാര്യങ്ങൾ പോലും മറക്കുന്ന ഒരു അവസ്ഥ.. ഫോൺ സംസാരിച്ചു വെച്ചു കഴിഞ്ഞാൽ ആരാണ് വിളിച്ചത് എന്നതുപോലെ മറക്കുന്ന ഒരു അവസ്ഥ.. അതുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്താണ് കഴിച്ചത് എന്നുള്ള മറവി.. റീസെന്റ് ആയിട്ടുള്ള മെമ്മറീസ് കുറയുന്നതാണ് ആദ്യത്തെ ലക്ഷണം എന്നു പറയുന്നത്.. അതുപോലെ എന്തെങ്കിലും വായിച്ചു കഴിഞ്ഞാൽ അത് ഓർമ്മയിൽ നിൽക്കാത്ത ഒരു അവസ്ഥ കൂടുതൽ ശ്രദ്ധിച്ചാൽ മനസ്സിലാവും.. അതുപോലെ അടുത്ത സ്റ്റേജിലേക്ക് കടക്കുമ്പോഴാണ് നമ്മുടെ വാക്കുകൾ വരെ മറന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടാവുന്നത്.. അതുപോലെ ലാംഗ്വേജ് ഡിഫിക്കൽറ്റീസ് വരുക.. അതുമൂലം കമ്മ്യൂണിക്കേഷൻ തന്നെ കുറഞ്ഞേക്കാം..
ഇത് മൂലം ആരോടും മിണ്ടാട്ടം കുറയും.. സംസാരിക്കാൻ തന്നെ പിന്നീട് മടി ആയിരിക്കും.. അതുപോലെ മൂന്നാമത്തെ സ്റ്റേജ് എത്തുമ്പോഴേക്കും നമ്മുടെ സ്വന്തം കാര്യങ്ങൾ പോലും നോക്കാനുള്ള ഒരു അവസ്ഥ ഇല്ലാതെ വരും.. മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിപ്പെടാം.. ഒരു വാക്ക് പോലും നേരെ സംസാരിക്കാൻ പറ്റാതെ വരും.. അതുപോലെ വീടിനു പുറത്തു പോയാൽ വീട്ടിലേക്ക് തിരിച്ചുവരാനുള്ള വഴി മറന്നു പോകുന്ന ഒരു അവസ്ഥ.. ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…