ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അണ്ഡാശയ മുഴകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അണ്ഡാശയം മുഴകൾ എന്നു പറയുമ്പോൾ നമ്മുടെ ഗർഭപാത്രത്തിന് സൈഡിലുള്ള രണ്ട് അണ്ഡാശയങ്ങളിലും ആയി വരുന്ന മുഴകളാണ്.. ഈ അണ്ഡാശയ മുഴകൾ മൂന്ന് തരത്തിൽ ഉള്ളതാവാം.. പൂർണ്ണമായും കാൻസർ അല്ലാത്തവ അല്ലെങ്കിൽ ബിനൈം എന്ന് പറയുന്നത്.. മറ്റൊരു കാറ്റഗറി എന്ന് പറയുന്നത് ക്യാൻസർ ആയിട്ടുള്ള മുഴകൾ.. വേറൊരു കാറ്റഗറി ഉണ്ട് ഇതിനിടയിൽ നിൽക്കുന്നത്.. അതായത് ബോർഡർ ലൈൻ ആയിട്ടുള്ള അണ്ഡാശയ മുഴകൾ..
അപ്പോൾ നമ്മൾ ഒരു പ്രായം വെച്ച് നോക്കുകയാണെങ്കിൽ ഒരു യങ് ഏജ് 20 വയസ്സ് അല്ലെങ്കിൽ ഒരു 30 വയസ്സ് ഉള്ള ആളുകൾക്ക് വരുന്നത്.. എന്നുവച്ച് കാൻസർ സാധ്യതകൾ വരാനുള്ള സാധ്യതയില്ല എന്നെല്ലാ.. അതിൻറെ ബുദ്ധിമുട്ടുകൾ 30 വയസ്സിൽ താഴെയുള്ള ആളുകൾക്ക് അണ്ഡാശയ മുഴകൾ വരുമ്പോൾ അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് വയറുവേദന ആയിരിക്കും.. അതുപോലെ വയർ പെരുക്കം.. പനി വരുക തുടങ്ങിയവ ആണ് പ്രധാന ലക്ഷണങ്ങൾ.. ഇപ്പോൾ ഇത്തരം ലക്ഷണങ്ങൾ ആയിട്ട് ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കുമ്പോൾ ആദ്യമേ മിക്കവാറും ചെയ്യാൻ പറയുന്ന ടെസ്റ്റ് എന്ന് പറയുന്നത് അൾട്രാ സൗണ്ട് സ്കാനിങ് ആയിരിക്കും.. ഈ അൾട്രാ സൗണ്ട് സ്കാനിംഗ് നമ്മൾ നോക്കുന്ന ചില കാര്യങ്ങളുണ്ട്..
അതായത് രണ്ട് സൈഡിലുള്ള അണ്ഡാശയങ്ങളിലും സിസ്റ്റ് ഉണ്ടോ.. അതുപോലെ ഈ സിസ്റ്റത്തിൽ അകത്ത് കട്ടി ഉണ്ടോ.. വയറിനകത്ത് വെള്ളക്കെട്ട് ഉണ്ടോ.. അതുപോലെ മറ്റ് എവിടെയെങ്കിലും ഇത്തരം അസുഖം കാണുന്നുണ്ടോ.. ഇതിൻറെ എല്ലാം അടിസ്ഥാനത്തിൽ ആയിരിക്കും നമ്മൾ ഇത് കാൻസർ സാധ്യത ആകാനുള്ള മുഴ ആണോ.. അല്ലെങ്കിൽ കുഴപ്പമില്ലാത്ത മുഴ ആണോ.. നമുക്ക് എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ ക്യാൻസർ സാധ്യത ആണോ എന്ന് തോന്നുകയാണെങ്കിൽ നമ്മൾ അതിനുവേണ്ട അടുത്ത ബ്ലഡ് ടെസ്റ്റ് ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..