ഇന്ന് ചെറുപ്പക്കാരിൽ ഫാറ്റി ലിവർ അഥവാ കരൾ വീക്കം വളരെയധികം കണ്ടു വരുന്നതിന്റെ പ്രധാന കാരണങ്ങൾ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കരൾ വീക്കം അല്ലെങ്കിൽ ഫാറ്റി ലിവർ എന്ന വിഷയത്തെക്കുറിച്ചാണ്.. കരൾ എന്നുപറയുന്നത് വളരെ സുപ്രധാനമായ ഒരു അവയവമാണ് എന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമ്മൾ നമുക്ക് വേണ്ടപ്പെട്ട ഒരാളെ വിശേഷിപ്പിക്കുന്നത് തന്നെ കരൾ അല്ലെങ്കിൽ കരളിൻറെ കരളേ എന്നൊക്കെയാണ് അല്ലോ.. അപ്പോൾ നമ്മൾക്ക് അറിയാം കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ നടക്കുന്ന എല്ലാ മെറ്റബോളിക് പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവാണ്.. ഹൃദയം പോലെ തന്നെ വളരെ സുപ്രധാനമായ ഒന്നാണ്..

അപ്പോൾ ഈ കരൾ വീക്കം അല്ലെങ്കിൽ ഫാറ്റി ലിവർ എന്ന് പറയുമ്പോൾ അത് മുൻപ് ഉണ്ടായിരുന്നു അതുപോലെ മദ്യപിക്കുന്ന ആൾക്കാരിൽ കരൾരോഗം ഉണ്ടായിരുന്നു.. പലപ്പോഴും അവർ ഗുരുതരമായ കരൾ രോഗത്തിന് അടിമപ്പെട്ട് അവസാനം ജീവൻ തന്നെ നഷ്ടപ്പെടുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. പക്ഷേ ഇന്ന് അങ്ങനെയല്ല മദ്യപാനികൾ അല്ലാത്ത ചെറുപ്പക്കാര് ആയ ആളുകളിൽ പോലും കരൾ വീക്കം അഥവാ ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നം നമ്മൾ കണ്ടുവരുന്നുണ്ട്.. അപ്പോൾ എന്താണ് യഥാർത്ഥത്തിൽ ഫാറ്റി ലിവർ എന്ന് പറയുന്നത്.. സത്യത്തിൽ ഫാറ്റി ലിവർ എന്താണെന്ന് നമ്മൾ മനസ്സിലാക്കണം എങ്കിൽ മെറ്റബോളിക് സിൻഡ്രൂം എന്ന നിർവചിക്കപ്പെടുന്ന ഒരു ചില പ്രശ്നങ്ങളുടെ സമുച്ചയം ഉണ്ട്.. അതുകൂടി നമ്മൾ മനസ്സിലാക്കണം..

മുൻപൊരിക്കൽ പറഞ്ഞു ഈ മോഡേൺ യുഗത്തിന്റെ ഒരു ശാപമാണ് അമിതമായി ആഹാരത്തിന്റെ രീതികളും അതിന് അനുസരിച്ച് കുറഞ്ഞ വ്യായാമങ്ങൾ.. അപ്പോൾ ഇത് ഈയൊരു മോഡേൺ യുഗത്തിന്റെ പ്രത്യേകതയാണ്.. അങ്ങനെ വരുമ്പോൾ വളരെ ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന ചില പ്രശ്നങ്ങൾ ഉണ്ട്.. ഒന്നാമത്തേത് അമിതമായ ഭാരം അല്ലെങ്കിൽ വണ്ണം.. അവരിലുള്ള അമിതമായിട്ടുള്ള ആന്തരികമായ കൊഴുപ്പ്.. അതിൽ നിന്നും വരുന്ന ഹൈ ബ്ലഡ് പ്രഷർ അതിൽ നിന്ന് വരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ.. വളരെ ചെറിയ ചെറുപ്പക്കാർ പോലും ഹൃദ്രോഹികളായി മാറുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *