പ്രമേഹ രോഗത്തിന് എപ്പോഴാണ് ഗുളികകൾ ആവശ്യമായി വരുന്നത്.. ഗുളികകൾ കഴിച്ചാൽ സൈഡ് എഫക്ടുകൾ ആയി എന്തെങ്കിലും ഉണ്ടാവുമോ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രമേഹരോഗ ചികിത്സ നമ്മൾ മുൻപ് ഒരിക്കൽ ആഹാരം അതുപോലെ വ്യായാമക്രമം എന്നുള്ളതിനെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടുണ്ട്.. അതിൽ നിയന്ത്രിക്കപ്പെടാതെ വരുമ്പോൾ പ്രമേഹത്തിനും മരുന്നുകൾ തീർച്ചയായും വേണ്ടിവരും.. അപ്പോൾ പ്രമേഹവും മരുന്നുകളും എന്നുള്ള വിഷയത്തെക്കുറിച്ച് നമുക്ക് ഒന്നു നോക്കാം.. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മരുന്നുകളെ കുറിച്ചുള്ള ഭയപ്പാട് മാറ്റുക എന്നുള്ളതാണ്.. ഈയൊരു സംരംഭം വിജയിച്ചു എന്ന് ഞാൻ കരുതും..

കാരണം അത്രമാത്രം ഭയപ്പാടുകൾ ഉണ്ട് മരുന്നുകളെ കുറിച്ച്.. ഒന്നാമത്തേത് പ്രമേഹരോഗം മരുന്നുകൾ കൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കൊണ്ട് പൂർണ്ണമായും മാറില്ല.. പക്ഷേ മരുന്നുകളാണ് കേടുപാടുകൾ സൃഷ്ടിക്കുന്നത് അല്ലെങ്കിൽ ശരീരത്തിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വൃക്കകൾ കേടാക്കുന്ന എന്നുള്ള ഒരു തെറ്റിദ്ധാരണ കൂടിയുണ്ട്.. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റുക എന്നുള്ളതാണ് ഇതിൻറെ ലക്ഷ്യം.. ആദ്യമായി എന്തിന് ചികിത്സിക്കണം.. അതുപോലെ പ്രമേഹം നേരത്തെ തന്നെ ചികിത്സിക്കുന്നത് എന്തിനാണ്.. നേരത്തെ ചികിത്സിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആദ്യം നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നുള്ളതാണ് കൂടുതൽ ഊന്നൽ നൽകുന്നത്..

അതിനുശേഷം ഒരു പരിധി കഴിഞ്ഞ് നമുക്കറിയാം പ്രമേഹരോഗ ചികിത്സയെ വിലയിരുത്തുന്നത് ഒന്ന് ഫാസ്റ്റിംഗ് ഷുഗർ ആഹാര ശേഷമുള്ള ഗ്ലൂക്കോസ് അതുപോലെതന്നെ hba1c.. അതിനുശേഷം ഒരുപാട് ഷുഗറിൻറെ വ്യതിയാനങ്ങൾ മനസ്സിലാക്കുന്ന ഒരുപാട് വേറെ പരിശോധനകൾ ഉണ്ട് പക്ഷേ പ്രധാനമന്ത്രി ഈ മൂന്നു കാര്യങ്ങൾ നമ്മൾ കണക്കിലെടുക്കുകയാണെങ്കിൽ ഗ്ലൂക്കോസ് ഏകദേശം ഒരു 110 അല്ലെങ്കിൽ 120ന് താഴെയും.. ആഹാരശേഷം ഉള്ള ഗ്ലൂക്കോസ് ഒരു 160ന് താഴെയും നിരന്തരമായി നിൽക്കുമ്പോൾ നമുക്ക് ഏകദേശം മൂന്നു മാസത്തെ ആവറേജ് ആയി നമ്മൾ നിർവചിക്കുന്ന hba1c 7 അല്ലെങ്കിൽ 7 താഴെയോ നിർത്താൻ സാധിക്കും..

അപ്പോ ഇത് 7 താഴെ നിർത്തുന്നത് എന്തിനാണ്.. ഈ 7 എന്ന് പറയുന്ന ഘടകം വെച്ച് ഒരുപാട് നീണ്ടകാല പഠനം നടന്നിട്ടുണ്ട്.. അപ്പോൾ ഈ പഠനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ ഏഴിൽ താഴെ hba1c നിരന്തരമായി നിലനിർത്താൻ സാധിച്ചാൽ പ്രമേഹ രോഗത്തിൽ നിന്ന് ഉണ്ടാവുന്ന പ്രധാനമായിട്ടുള്ള മൂന്ന് സങ്കീർണതകൾ ഒന്നാമത്തേത് നേത്രരോഗങ്ങൾ.. വൃക്ക രോഗങ്ങൾ.. കാലിലേക്കുള്ള അല്ലെങ്കിൽ ശരീരത്തിലെ മൊത്തം നാഡി വ്യൂഹ രോഗങ്ങൾ ഈ മൂന്ന് സങ്കീർണതകൾ നമുക്ക് കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *