ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ് അതായത് പ്രഗ്നൻസിയെ കുറിച്ച് ജനറലി ആളുകൾക്കുള്ള കുറച്ചു സംശയങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഡോക്ടർസിനെ ഫോണിലൂടെയും അല്ലാതെ വാട്സാപ്പിലൂടെയും ഇഷ്ടംപോലെ ഒരുപാട് സംശയങ്ങൾ വരാറുണ്ട്.. ഒരുപാട് സംശയങ്ങൾ അതിലൂടെ തീർക്കും എങ്കിലും പിന്നീട് തോന്നി ഇത്തരം സംശയങ്ങൾ എല്ലാ ആളുകൾക്കും പൊതുവേ തോന്നാറുള്ളതല്ലേ എന്ന്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. പ്രഗ്നൻസി എന്ന് പറയുന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം അല്ലെങ്കിൽ കാലം എന്നൊക്കെ പറയാം.. ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങളും അതുപോലെതന്നെ മിഥ്യാധാരണകളും.. ഒരുപാട് അനാവശ്യമായ തെറ്റിദ്ധാരണകളും എല്ലാം നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്..
അതുകൊണ്ടുതന്നെ ഇത്തരം തെറ്റിദ്ധാരണകൾ എല്ലാം മാറ്റി സത്യം അല്ലെങ്കിൽ യാഥാർത്ഥ്യം എന്താണ് അതുപോലെ ഇതിലുള്ള മിഥ്യാധാരണകൾ എന്തൊക്കെയാണ് എന്ന് നമ്മൾ മനസ്സിലാക്കി മുന്നോട്ടു പോവുകയാണെങ്കിൽ വളരെ നല്ലൊരു പ്രെഗ്നൻസി പിരിയഡ്സ് ഒമ്പതും മാസം വളരെ സന്തോഷകരമായി പോയി നല്ലൊരു ഡെലിവറിയും അതുപോലെ നല്ലൊരു കുഞ്ഞിനെയും കയ്യിൽ കിട്ടാവുന്നതേയുള്ളൂ.. പ്രഗ്നൻസി കിറ്റിൽ നിങ്ങൾ പോസിറ്റീവ് ആണെന്ന് കണ്ടു.. അതുകഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് നമ്മൾ ഡോക്ടറെ കാണേണ്ടത്..നിങ്ങൾ പൊതുവേ പ്രഗ്നൻസി കിറ്റ് ഉപയോഗിച്ച് പ്രഗ്നൻറ് ആണ് എന്ന് കണ്ടുപിടിക്കുന്നത് എപ്പോഴാണ്..
ലാസ്റ്റ് മെൻസസ് കഴിഞ്ഞിട്ട് അടുത്ത മെൻസസ് ആകാതിരിക്കുമ്പോഴാണ്.. കറക്റ്റ് 28 ദിവസം കഴിയുമ്പോൾ മെൻസസ് വരുന്ന ആളാണെങ്കിൽ അതിൻറെ പിറ്റേദിവസം തന്നെ ഭംഗിയായി ടെസ്റ്റ് ചെയ്തു എന്ന് വരും.. ചില ആളുകൾക്ക് ഒരാഴ്ചയൊക്കെ വെയിറ്റ് ചെയ്യേണ്ടിവരും.. അപ്പോൾ ഇങ്ങനെ സംഭവിക്കുമ്പോൾ നാലാഴ്ച കഴിയും നിങ്ങൾക്ക് പ്രഗ്നൻസി ടൈം ആയിട്ട്.. നിങ്ങൾ 6 അല്ലെങ്കിൽ 7 ആഴ്ച ആവുമ്പോഴേക്കും ആദ്യം ഒരു ഡോക്ടറെ കാണണം.. അതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ആറാമത്തെ ആഴ്ചയിലാണ് കുട്ടിയുടെ ഹാർട്ട് ബീറ്റ് ആദ്യമായി കാണുന്നത്.. അതുകൊണ്ടുതന്നെ 6 അല്ലെങ്കിൽ 7 ആഴ്ചക്കുള്ളിൽ നിങ്ങൾ ഒരു ഡോക്ടറെ കണ്ടിരിക്കണം.. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക..