ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപെട്ട വിഷയത്തെക്കുറിച്ചാണ്.. എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് പരിശോധിക്കാം.. നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്നുള്ളതിനെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.. നമ്മുടെ ബ്രയിനിൽ എന്തെങ്കിലും പെട്ടെന്ന് ഒരു ഡാമേജ് സംഭവിക്കുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതുകൊണ്ടോ അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടുന്നതു കൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്..
ഇതിനെയാണ് നമ്മൾ സ്ട്രോക്ക് എന്നുപറയുന്നത്.. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. 80 ശതമാനവും ഇസ്കെമിക് സ്ട്രോക്ക് ആണുള്ളത്.. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഏകദേശം 20% അധികം രക്തക്കുഴലുകൾ പൊട്ടിയിട്ടുള്ള രക്തസ്രാവങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്..
എങ്ങനെയുണ്ടാവുന്ന രക്തസ്രാവങ്ങൾ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാകുന്നത്.. ഒന്നാമതായിട്ട് നമുക്കുണ്ടാകുന്ന ഹൈപ്പർ ടെൻഷൻ കാരണം രക്തക്കുഴലുകൾ പൊട്ടാം അതല്ലെങ്കിൽ രക്തക്കുഴലുകളിലുള്ള ചെറിയ മുഴകൾ പൊട്ടിയിട്ട് ഉണ്ടാകാം.. ഈ സ്ട്രോക്ക് പലപ്പോഴും തിരിച്ചറിയപ്പെടാൻ ആണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.. ഒരു രോഗിക്ക് പെട്ടെന്ന് തളർച്ച ഉണ്ടാവുകയാണെങ്കിൽ അത് സ്ട്രോക്ക് മൂലമാണോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക..