ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയത്തെക്കുറിച്ചാണ് അതായത് ടെൻഷൻ.. നമ്മൾ എത്രത്തോളം ടെൻഷൻ അടിക്കുന്ന അത്രത്തോളം നമ്മൾ രോഗിയായി മാറുന്നു എന്നാണ് പറയാറുള്ളത്.. പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് കഴുത്ത് വേദന.. കൈ വേദന.. രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടാണ്.. ഒരു ഉറക്കം കഴിഞ്ഞാൽ പിന്നീട് ഉറങ്ങാൻ പറ്റില്ല.. അതുപോലെ ചില ആളുകൾക്ക് രാത്രി ഉറക്കമില്ലാതെ രാവിലെ ആവാൻ ആവുമ്പോഴേക്കും ഉറക്കം വരുന്നത് എന്ന രീതിയിൽ പറയുന്ന ആളുകൾ ഉണ്ട്.. അതുപോലെതന്നെ മറ്റു ചിലർ പറയാറുണ്ട് അമിതമായ മുടികൊഴിച്ചിൽ ആണ് എന്താണ് കാരണമെന്ന് അറിയുന്നില്ല എന്നൊക്കെ..
അതുപോലെതന്നെ മുടിക്ക് പെട്ടെന്ന് നര ബാധിക്കുന്ന പ്രശ്നം.. അതുപോലെ പണ്ട് ഒരുപാട് ദൂരം നടക്കാൻ പോകുമായിരുന്നു പക്ഷേ ഇപ്പോൾ കുറച്ചു ദൂരം നടക്കാൻ പോലും എന്നെക്കൊണ്ട് പറ്റുന്നില്ല ഭയങ്കര കിതപ്പാണ്.. അതുപോലെതന്നെ നടക്കാൻ മടിയും ആണ്.. അതുപോലെ പണ്ട് ഭയങ്കര ആക്ടീവ് ആയിരുന്നു പക്ഷേ ഇപ്പോൾ എല്ലാത്തിനോടും ഒരു മടി തോന്നുന്നു.. അപ്പോൾ ഇതിൻറെ പുറകിൽ പല പല കാരണങ്ങളുണ്ട് ഉദാഹരണത്തിന് ഹോർമോണൽ ഇമ്പാലൻസ് ആവാം.. അല്ലെങ്കിൽ ന്യൂട്രീഷൻ ഡവിഷൻസി ആവാം..
പലതരം രോഗങ്ങൾ കൊണ്ടാവാം.. ഇത് കൂടുതലും സ്ട്രെസ്സ് ആയി ബന്ധപ്പെട്ടുള്ള കാര്യമാണ്.. ഫൈബ്രോമയോളജിയ എന്ന ഒരു രോഗമാണെങ്കിലു അത് ഏതുതരം ബ്ലഡ് ടെസ്റ്റുകൾ ചെയ്താലും ഒന്നും മനസ്സിലാവാൻ കഴിയില്ല.. പലതരം എക്സറേ അതുപോലെ സ്കാനിങ് പലതരം ടെസ്റ്റുകൾ എന്തുതന്നെ ചെയ്താലും ഒരു കുഴപ്പവും ഉണ്ടാവില്ല എന്നാലും നമുക്ക് പലതരം ബുദ്ധിമുട്ടുകൾ ആകും.. നമ്മൾ ഇതിനു പലതരം കാരണങ്ങൾ പറയുമെങ്കിലും ഏറ്റവും അടിസ്ഥാനമായ ഒരു കാരണം എന്ന് പറയുന്നത് സ്ട്രസ്സ് തന്നെയാണ്.. കൂടുതൽ അറിയാൻ ആയിട്ട് വീഡിയോ കാണുക..