പിത്താശയ കല്ലുകൾ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.. ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടോ.. എങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം പിത്താശയത്തിൽ ഉണ്ടാവുന്ന കല്ലുകളെ കുറിച്ചാണ്.. ഇത് ഇന്ന് ജനങ്ങളിൽ വളരെയധികം കോമൺ ആയി കാണപ്പെടുന്ന ഒരു അസുഖം തന്നെയാണ്.. ഈ അസുഖം മറ്റ് അസുഖങ്ങൾ വന്ന് സ്കാൻ ചെയ്യുമ്പോൾ പ്രതീക്ഷിക്കാതെ കണ്ടുപിടിക്കുന്ന ഒരു അസുഖമാണ്.. ചില ആളുകൾക്ക് പലപല അസുഖങ്ങൾ അതായത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ.. വയറുവേദന.. മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോൾ പിത്താശയ കല്ലുകൾ കോമൺ കണ്ടുവരുന്നു.. ഇനി നമുക്ക് എന്താണ് പിത്താശയ കല്ലുകൾ എന്ന് നോക്കാം.. ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്.. ഇതിനായി നമ്മൾ ചെയ്യുന്ന പ്രധാന ടെസ്റ്റുകൾ എന്തെല്ലാം.. ഇതിൻറെ പ്രധാനപ്പെട്ട ചികിത്സ രീതികൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം..

പിത്താശയം എന്നു പറയുന്നത് ചെറിയൊരു റിസർവ് വോയർ മാത്രമാണ്.. കരളിൽ നിന്ന് രൂപപ്പെടുന്ന പിത്തം പിത്തനാളി വഴി ആണ് കുടലിലേക്ക് പോകുന്നത്.. അപ്പോൾ താൽക്കാലികമായി സ്റ്റോക്ക് ചെയ്യാനുള്ള ഒരു അവയവം മാത്രമാണ് പിത്താശയം എന്നു പറയുന്നത്.. അതിനകത്ത് ചെറിയ അല്ലെങ്കിൽ വലുതോ ആയ കല്ലുകൾ രൂപപ്പെടുമ്പോൾ ആണ് നമ്മൾ അതിനെ പിത്താശയെ കല്ലുകൾ എന്ന് പറയുന്നത്.. അത് പല പല ടൈപ്പുകളിൽ ഉണ്ട്.. സോഫ്റ്റ് ആയ പല്ലുകൾ ഉണ്ട് അതുപോലെ ബലമായ കല്ലുകൾ ഉണ്ട്.. അത് ഓരോ അസുഖങ്ങൾ അനുസരിച്ചാണ് ആ കല്ലുകളുടെ സ്വഭാവവും ഉണ്ടാവുന്നത്.. ഇനി പിത്താശയെ കല്ലുകൾ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ നോക്കാം..

അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ മാറി വരുന്ന ജീവിതശൈലികൾ തന്നെയാണ്.. കൂടുതൽ ഫാറ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അതുപോലെ ജങ്ക് ഫുഡ് കഴിക്കുന്നത്.. അതുപോലെ വെജിറ്റബിൾസ് പഴങ്ങൾ തുടങ്ങിയവ കഴിക്കുന്നത് കുറയുക.. അതുപോലെ അമിതവണ്ണം.. അതുപോലെ ബ്ലഡിൽ കൊളസ്ട്രോൾ ലെവൽ കൂടുക.. അതുപോലെ ലിവർ ഫാറ്റ് ലിവർ ആയി മാറുക.. ഇത്തരം സാഹചര്യങ്ങളിലാണ് പിത്താശയെ കല്ലുകൾ കൂടുതലായി കണ്ടുവരുന്നത്.. കൂടുതൽ ഇൻഫർമേഷനുകൾക്ക് ആയിട്ട് വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *