നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് വർദ്ധനവ് എങ്ങനെ കുറയ്ക്കാം.. ഇതിനായി നമുക്ക് എങ്ങനെ പ്രതിരോധിക്കാം.. ഇത് ജീവിതത്തിൽ വരാതിരിക്കാനും പൂർണ്ണമായും മാറ്റിയെടുക്കാനും എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കാം.

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ്.. രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്ന അവസ്ഥ ഹൈപ്പർ യൂറിസീമിയ എന്നറിയപ്പെടുന്നു.. നമ്മളെ നിത്യേന കഴിക്കുന്ന ആഹാരങ്ങളിൽ നിന്ന് ഒരുപാട് പ്യൂറിൻ നമ്മുടെ ശരീരത്തിൽ ദിവസവും എത്തുന്നുണ്ട്.. ഈ പ്യൂരിനുകൾ ദഹിച്ചു ഉണ്ടാകുന്ന മലിന പദാർത്ഥങ്ങൾ ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. ഇതിനെ എൻസൈമുകൾ വിഘടിപ്പിക്കുകയില്ല.. മൂന്നിൽ രണ്ടുഭാഗം യൂറിക്കാസിഡ് കൾ മൂത്രത്തിലൂടെയും മൂന്നിൽ ഒരു ഭാഗം നമ്മുടെ മലത്തിലൂടെയും ആണ് ഇത് നമ്മുടെ ശരീരം പുറന്തള്ളുന്നത്.. നമ്മുടെ ശരീരത്തിന്റെ തൂക്കം അതുപോലെ കഴിക്കുന്ന ഭക്ഷണം..

വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.. യൂറിക് അമ്ലം ശരീരത്തിൽ വർദ്ധിച്ചിരിക്കുന്ന എല്ലാവർക്കും ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്ന് ഒരു നിർബന്ധവുമില്ല.. യൂറിക് ആസിഡുകൾ ക്രമേണ വർദ്ധിച്ച് അതിൻറെ ക്രിസ്റ്റലുകൾ നമ്മുടെ സന്ധികളിൽ അടഞ്ഞുകൂടുന്നു.. ഇങ്ങനെ സന്ധികളിൽ ക്രിസ്റ്റലുകൾ അടിഞ്ഞു കൂടുമ്പോൾ എല്ലാവർക്കും വേദനകൾ ഉണ്ടാവണമെന്നും നിർബന്ധമില്ല..

കോശ കവചങ്ങൾ ഉള്ള ഈ ക്രിസ്റ്റലുകളുടെ ശരീരത്തിൻറെ രോഗപ്രതിരോധ വ്യൂഹം പ്രതി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗൗട്ടിന്റെ പ്രധാന ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.. ഗൗട്ട് ക്രമീണ വർദ്ധിച്ചിരിക്കുന്ന സമയത്ത് രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കുറഞ്ഞിരിക്കും.. ക്രിസ്റ്റലുകൾ ആയി നമ്മുടെ സന്ധികളിൽ ഇത് അടിഞ്ഞു കൂടുന്നത് ആണ് പ്രധാന കാരണം.. യൂറിക്കാസിഡ് ലെവൽ നമ്മുടെ രക്തത്തിൽ വീണ്ടും കുറയുമ്പോൾ ഈ ക്രിസ്റ്റലുകൾ അതിൽ ലയിക്കുന്നു..

https://www.youtube.com/watch?v=gic3Qpw3Kr8

Leave a Reply

Your email address will not be published. Required fields are marked *