ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭാശയ മുഴകളെ കുറിച്ചാണ്.. 20 മുതൽ 40% സ്ത്രീകളിൽ അതായത് 25 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ 40% സ്ത്രീകളിൽ ഈ ഗർഭാശയ മുഴ കൽ കാണാറുണ്ട്. നമ്മൾ കേട്ടിരിക്കുന്ന കാര്യങ്ങൾ ഗർഭാശയ മുഴകൾ അതുപോലെ ഫൈബ്രോയ്ഡുകൾ.. തുടങ്ങിയവയെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും.. അപ്പോൾ എന്താണ് ഇതിനെല്ലാം കാരണം.. ഈ ഗർഭാശയകൾ നമുക്ക് സാധാരണ രീതിയിൽ കാണുന്നത് 35 മുതൽ 40 വരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.. കുട്ടികൾ ആകാതെ ഇരിക്കുന്ന ആളുകളിലാണ് ഇത് കൂടുതൽ കാണുന്നത്..
അതുപോലെ കുടുംബത്തിൽ ആർക്കെങ്കിലും അതായത് അമ്മയ്ക്ക് അല്ലെങ്കിൽ ചേച്ചിമാർക്കും ആർക്കെങ്കിലും അത്തരത്തിൽ ഫൈബ്രോയ്ഡുകൾ ഉണ്ടായിരുന്നെങ്കിൽ ആ ഒരാളുകളിലാണ് ഇത്തരം ഒരു അവസ്ഥ കൂടുതൽ കണ്ടുവരുന്നത്.. അതുപോലെ അമിതമായി വണ്ണമുള്ള ആളുകളിൽ.. അതുപോലെതന്നെ ആർത്തവം വേഗം തുടങ്ങുന്ന കുട്ടികളിൽ അതായത് ഒരു പത്ത് വയസ്സ് മുകളിൽ 12 വയസ്സുവരെ ഉള്ളിലുള്ള സമയത്തായിരിക്കും തുടങ്ങുന്നത്.. ഇവരിൽ എല്ലാവരിലും മുഴ ഉണ്ടാവണം എന്നില്ല പക്ഷേ ഇത്തരം കാറ്റഗറിയിലുള്ള ആളുകൾക്കാണ് ഇത് വരാനുള്ള സാധ്യത കൂടുതൽ.. അവർക്ക് റിസ്ക് എന്തുകൊണ്ടും കൂടുതലാണ്..
കൂടാതെ തന്നെ ഇവർക്ക് ഡയബറ്റീസ് അതുപോലെ ബിപി തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ട്.. നല്ലപോലെ എക്സസൈസ് ചെയ്യുന്ന സ്ത്രീകളിൽ ഇത് വരാനുള്ള സാധ്യത വളരെ കുറവാണ്.. വെജിറ്റേറിയൻ ഡയറ്റ് ആയിട്ടുള്ള ആളുകളിൽ ഇത് വളരെ കുറവായിരിക്കും.. പതിവായി വ്യായാമം ചെയ്യുന്നത് ഗർഭാശയ മുഴ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുവാൻ സഹായിക്കുന്നു.. ഈ മുഴകൾ വരാനുള്ള കാരണം അതുപോലെ എന്താണ് ഈ മുഴകൾ..