ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം കൊളസ്ട്രോളുകളുടെ ലെവൽസ്.. എന്താണ് കൊളസ്ട്രോൾ.. ഇതിന് എന്തൊക്കെ തരം രോഗങ്ങളും ആയിട്ടാണ് ബന്ധമുള്ളത് എന്നും.. ഇത്തരം ലെവൽസിലെ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഇതിനെ പ്രതിരോധിക്കാൻ ആയിട്ട് നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ഈ കൊളസ്ട്രോൾ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യാനുള്ള ഒരു പ്രധാന കാരണം ഇത് വളരെ കോമൺ ആയ ഒരു പ്രശ്നമാണ്.. ഇന്ന് വളരെയധികം ആളുകൾ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ കൊളസ്ട്രോൾ ലെവലുകൾ നോക്കാറുണ്ട്.. നമുക്കെല്ലാവർക്കും അറിയാവുന്ന മറ്റു പല കാര്യങ്ങളും ഇതിനകത്ത് ഉണ്ട് അതുപോലെതന്നെ പലതരം മിഥ്യാധാരണകളും ഇതിനകത്ത് ഉണ്ട്..
ഇതിൻറെ ഏറ്റവും കാതലായ കാര്യമെന്ന് പറയുന്നത് കൊളസ്ട്രോൾ കാരണം നമുക്ക് ഏതൊക്കെ രോഗങ്ങളാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.. നമുക്കെല്ലാവർക്കും അറിയാം പ്രമേഹരോഗവും ആയിട്ട് കൊളസ്ട്രോളിന് ഒരു ബന്ധമുണ്ട്.. അതുപോലെ തന്നെ സ്ട്രോക്ക്.. ഹൃദ്രോഗം.. കാലിലേക്കുള്ള രക്തധമനികൾ അടഞ്ഞു പോകുന്ന അവസ്ഥ.. അതിനെ തുടർന്ന് കാല് മുറിച്ചുമാറ്റേണ്ട സാഹചര്യങ്ങൾ.. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു ചികിത്സാ രീതികൾ അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന ചികിത്സ മാർഗങ്ങൾ എല്ലാം കൊളസ്ട്രോളിന് വലിയ ഒരു പങ്ക് ഉണ്ട് അല്ലെങ്കിൽ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിൽ ഒരു വലിയ പങ്കുണ്ട്..
അതുകൊണ്ടുതന്നെ ഒരു പ്രശ്നമുള്ള ഒരു വ്യക്തിയല്ല.. ഈ കൊളസ്ട്രോളിന്റെ ഒരു ആസ്പെക്ട് അതായത് ഇത് എന്താണ് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കുന്നത് വളരെ നല്ലതായിരിക്കും.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ അടുത്തകാലത്ത് എങ്ങാനും നമ്മൾ കൊളസ്ട്രോൾ ലെവൽ പരിശോധിച്ചിട്ടുണ്ടെങ്കിൽ ആ റിസൾട്ട് നിങ്ങളുടെ കയ്യിൽ ഒന്ന് എടുക്കുന്നത് നല്ലതായിരിക്കും.. കൊളസ്ട്രോൾ എന്നു പറയുമ്പോൾ പലരുടെയും ഒരു വിചാരം നമ്മുടെ ഭക്ഷണരീതികളിൽ നിന്നും മാത്രം ലഭിക്കുന്ന ഒന്നാണ് എന്നാണ്..