ബ്ലഡ് പ്രഷർ എന്ന അപകടകാരി.. ഇനി നമുക്ക് മരുന്നുകൾ ഇല്ലാതെ നോർമൽ ആക്കാൻ പറ്റുമോ.. എന്തെല്ലാം കാര്യങ്ങൾ നമ്മൾ അതിനായി ശ്രദ്ധിക്കണം..

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ബ്ലഡ് പ്രഷർ കൂടാൻ കാരണം മരുന്നുകളുടെ കുറവു കൊണ്ട് ആണോ.. അങ്ങനെയല്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്നാലും ബ്ലഡ് പ്രഷർ നിയന്ത്രിച്ചു നിർത്താൻ ആയി മരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ അധികം കൂടിവരികയാണ്.. പ്രഷറിനായി ഒരു ഗുളിക അല്ല നാല് അഞ്ചും ഗുളികകൾ വരെ ദിവസവും രണ്ടുമൂന്ന് നേരം കഴിച്ചിട്ടും പ്രഷർ നിയന്ത്രിക്കാൻ കഴിയാതെ വരുന്ന ആളുകളുടെ എണ്ണവും വളരെയധികം കൂടി വരികയാണ്.. എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. ചെറുപ്രായത്തിൽ തന്നെ പ്രഷറിന് വേണ്ടി മരുന്നുകൾ കഴിച്ചു തുടങ്ങി..

അത് ജീവിതകാലം മുഴുവൻ തുടരേണ്ടി വരികയും.. അകാലത്തിൽ ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് അതുപോലെ വൃക്ക തകരാറുകൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലം നമ്മുടെ ആരോഗ്യങ്ങൾ നശിക്കുകയും മരണപ്പെടുന്നവരുടെയും എണ്ണവും വളരെയധികം കൂടി വരികയാണ്.. മരുന്ന് കഴിച്ച് നിങ്ങൾ തുടങ്ങിയാൽ അത് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്നതിനാൽ മരുന്ന് കഴിക്കാതെ അമിത രക്തസമ്മർദ്ദങ്ങൾ കൊണ്ടുനടക്കുന്ന ആളുകൾ ഇന്ന് ധാരാളം ഉണ്ട്.. നമ്മുടെ ഇംഗ്ലീഷ് മരുന്നുകൾ ഒരുപാട് പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന് കരുതി ആയുർവേദം അതുപോലെതന്നെ ഹോമിയോപ്പതി നാച്ചുറൽ പതി തുടങ്ങിയവയെ ആശ്രയിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്..

ഹൈപ്പർ ടെൻഷൻ അഥവാ അമിത രക്തസമ്മർദ്ദം ഇതിൽ ടെൻഷൻ അഥവാ സമ്മർദ്ദവും കൂടുന്നു.. ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്നത് നമ്മുടെ ബ്ലഡ് രക്തക്കുഴലിലൂടെ ഒഴുകുമ്പോൾ രക്തക്കുഴലിന്റെ ഭിത്തികൾക്ക് ഉണ്ടാകുന്ന സമ്മർദ്ദം ആണ്.. മെന്റൽ ടെൻഷൻ അഥവാ മാനസിക ടെൻഷൻ അതായത് മാനസിക പിരിമുറുക്കവും തമ്മിൽ ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ.. അതായത് നമ്മുടെ ബ്ലഡ് പ്രഷർ കൂടുന്നതും മാനസിക പിരിമുറുക്കവും.. ടെൻഷൻ തുടങ്ങിയവയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ..

ടെൻഷൻ കൂടുമ്പോൾ പ്രഷർ കൂടുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്തുകൊണ്ടാണ് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ബ്ലഡ് പ്രഷർ നമ്മുടെ ശരീരത്തിൽ കൂടുന്നത്.. അതുപോലെതന്നെ എന്തുകൊണ്ടാണ് നമുക്ക് ദേഷ്യം വരുമ്പോൾ പ്രഷർ കൂടുന്നതും ഹാർട്ട് അറ്റാക്കിനും അതുപോലെ സ്ട്രോക്കിനും സാധ്യത കൂടുന്നത്..

Leave a Reply

Your email address will not be published. Required fields are marked *