ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് വ്യായാമം ഇല്ലാത്ത അല്ലെങ്കിൽ എക്സസൈസ് ഇല്ലാത്ത ജീവിതരീതികൾ.. അതുപോലെ മധുരത്തിന്റെ അല്ലെങ്കിൽ ബേക്കറി സാധനങ്ങളുടെ അമിതമായ ഉപയോഗം.. അതുപോലെ മാറിയിട്ടുള്ള ഉറക്ക ശീലങ്ങൾ.. വൈകി ഉറങ്ങുക അതുപോലെ വൈകി എണീറ്റുക.. അതുപോലെ മാതാപിതാക്കളുടെ ഡയബറ്റിക് ഹിസ്റ്ററി.. ഇത്രയും സാഹചര്യമുള്ള ഒരു പെൺകുട്ടിക്ക് വരാൻ സാധ്യതയുള്ള ഏറ്റവും കൂടുതൽ വരുന്ന ഒരു ഡിസീസാണ് പോളിസ്റ്റിക് ഓവറിയൻ സിൻഡ്രോം അഥവാ പിസിഓടി എന്നു പറയുന്നു.. ഇത്തരം കേസുകൾ പലപ്പോഴും ക്ലിനിക്കിലേക്ക് എത്താറുള്ളത് ഡോക്ടർ ശരിയായ രീതിയിൽ എല്ലാം നടക്കുന്നത്..
ആദ്യത്തെ ഒരു മൂന്നു മെൻസസ് ആകുമായിരുന്നു പിന്നീട് അങ്ങോട്ട് ആവുന്നില്ല.. ആറുമാസം വരെയൊക്കെ മെൻസസ് ആകുന്നില്ല.. അതുപോലെ ഇനി മെൻസസ് ആയിക്കഴിഞ്ഞാൽ കുറെ അധികം ദിവസം അത് നീണ്ടുനിൽക്കുന്നു.. ചിലർക്ക് മെൻസസ് വളരെ കുറവാണ് എന്നൊക്കെ പറഞ്ഞ് ധാരാളം കേസുകൾ ക്ലിനിക്കിലേക്ക് വരാറുണ്ട്.. പെൺകുട്ടികളെ നമ്മുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുമ്പോൾ അടുത്തിരുന്നാൽ തന്നെ മനസ്സിലാവും അവരുടെ മുഖം നോക്കിയാൽ മനസ്സിലാക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട്..
അതിൽ ഏറ്റവും പ്രധാനപ്പെട്ടവ എന്നു പറയുന്നത് അവർക്ക് സ്ഥിരമായി ഉണ്ടാകുന്ന മുഖക്കുരു പ്രശ്നം ആയിരിക്കും.. അതുപോലെ അവരുടെ മുഖത്തിന് ചെറിയ രീതിയിൽ കളർ ചേഞ്ച് ഉണ്ടാവും.. അതുപോലെ ചുണ്ടിനു മുകളിൽ ചെറിയ രോമ വളർച്ച ഉണ്ടാവും.. അതുപോലെ അവരോട് ചോദിച്ചാൽ മനസ്സിലാകും ചെസ്റ്റിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്നു എന്ന്.. മറ്റൊരു ലക്ഷണം എന്നു പറയുന്നത് കഴുത്തിന് പുറകിൽ ഒരു കറുപ്പ് നിറം കാണാം.. അതുപോലെതന്നെ നല്ലപോലെ മുടി കൊഴിയുന്നുണ്ട് എന്ന് പറയാറുണ്ട്.. ഇത്രയും ലക്ഷണങ്ങളാണ് പ്രധാനമായും പിസിഒഡിയിൽ കണ്ടുവരുന്നത്..