വൃക്കകളെ രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു ആരോഗ്യത്തോടെ ഇരിക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. മരുന്നുകളും സർജറിയും ഇല്ലാതെ വൃക്ക രോഗങ്ങൾ ഗുണപ്പെടുത്താൻ കഴിയുമോ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. കാരണം ഇന്ന് വൃക്ക രോഗികളുടെ എണ്ണം വളരെയധികം കൂടിക്കൂടി വരികയാണ്.. അതുപോലെ തന്നെ ഡയാലിസിസ് സെൻററുകളും.. അതുപോലെതന്നെ കിഡ്നി ട്രാൻസ്പ്ലൻ്റ്ഷൻ ഹോസ്പിറ്റലുകളുടെ എണ്ണവും കൂടി വരികയാണ്.. മാറ്റിവയ്ക്കാനുള്ള കിഡ്നിക്ക് ആയിട്ട് ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട് എന്ന്.. അവരുടെ ജീവൻ തന്നെ നിലനിർത്തുന്നത് ദിവസേനയുള്ള ഡയാലിസിസ് ചെയ്തതുകൊണ്ട് മാത്രമാണ്.. നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്തുകൊണ്ടാണ് ഇത്രയധികം മോഡേൺ മെഡിസിൻ പുരോഗമിച്ചിട്ടും വൃക്ക രോഗങ്ങൾ തടയാനും അതുപോലെതന്നെ അത് ചികിത്സിച്ച് മാറ്റാനും കഴിയാത്തത്.. വൃക്ക രോഗങ്ങൾ നമുക്ക് എങ്ങനെ തുടക്കത്തിലെ തന്നെ കണ്ടെത്താൻ സാധിക്കും..

തുടക്കത്തിലെ തന്നെ നമ്മൾ കണ്ടെത്തുകയാണെങ്കിൽ വൃക്കയുടെ പ്രവർത്തനങ്ങൾ നിലച്ച് ഡയാലിസിസിലേക്ക് അതുപോലെതന്നെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലേക്ക് പോകാതിരിക്കാനും കഴിയും.. പ്രധാനമായും വൃക്ക രോഗങ്ങൾ പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത്.. ആദ്യത്തെ രോഗം എന്ന് പറയുന്നത് അക്യൂട്ട് അഥവാ പെട്ടെന്ന് സംഭവിക്കുന്ന രോഗം.. രണ്ടാമത്തെ വൃക്കരോഗം എന്നു പറയുന്നത് ക്രോണിക് അഥവാ പതുക്കെ ഉണ്ടാകുന്ന രോഗം.. ആദ്യത്തെ അക്യൂട്ട് എന്ന് പറയുന്ന രോഗം വരാനുള്ള സാധ്യത അപകടങ്ങളിൽപ്പെട്ട ഒരുപാട് രക്തം നഷ്ടപ്പെടുമ്പോൾ അതുപോലെ ബിപി കുറഞ്ഞു പോകുന്ന അവസ്ഥ.. അതുപോലെ മഞ്ഞപ്പിത്തം വരുന്നതുകൊണ്ട് ഉണ്ടാകുന്ന കരൾ രോഗങ്ങൾ മൂർച്ഛിക്കുന്നത്..

അതുപോലെ വിഷപ്പാമ്പുകൾ കടിക്കുന്നത്..മരുന്നുകൾ കഴിച്ചിട്ട് അല്ലെങ്കിൽ വിഷ വസ്തുക്കൾ ഉപയോഗിച്ചതുകൊണ്ട് പെട്ടെന്ന് കിഡ്നിക്ക് തകരാറുകൾ സംഭവിക്കുന്നത് തുടങ്ങിയവയൊക്കെയാണ്.. പെട്ടെന്ന് കിഡ്നികൾക്ക് തകരാറുകൾ സംഭവിക്കുമ്പോൾ അതിന് ആദ്യമേ തന്നെ ട്രീറ്റ്മെൻറ് നൽകുകയാണെങ്കിൽ രോഗികളിൽ നിന്ന് പൂർണ്ണമായും തന്നെ ഇത്തരം രോഗങ്ങൾ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും..

രണ്ടാമത്തെ രോഗമായ ക്രോണിക് രോഗത്തിൻറെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് പ്രമേഹരോഗം തന്നെയാണ്.. അതുപോലെ അമിത രക്തസമ്മർദ്ദം അതുപോലെ അമിത വണ്ണവും കാരണമാകാറുണ്ട്.. ഇമ്മ്യൂണിറ്റിയിലെ അസന്തുലിത അവസ്ഥ മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ക്രോണിക് കിഡ്നി രോഗങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇവയെല്ലാം ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. നമുക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾ മരുന്നുകൾ കൊണ്ട് ചികിത്സിച്ച് പൂർണമായും ഭേദമാക്കാൻ കഴിയില്ല..

Leave a Reply

Your email address will not be published. Required fields are marked *