ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ മുഖക്കുരു.. മുഖം കൂടുതൽ ഡ്രൈ ആകുന്നത് അതുപോലെ മുഖത്ത് ഒരു ഫ്രഷ്നസ് ഇല്ലായ്മ എല്ലാം.. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഇത് പരിഹരിക്കാനായി ഉപയോഗിക്കുന്നത് ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന ഫേസ് മാസ്ക്കുകളെയാണ്.. അമിതമായ വിലകൾ കൊടുത്ത് അതെല്ലാം വാങ്ങിച്ചു മുഖത്ത് വിട്ടാലും അവർ പ്രതീക്ഷിച്ച ഗുണങ്ങളൊന്നും സാധാരണ ആളുകൾക്ക് ലഭിക്കാറില്ല.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് നമുക്ക് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ ഒരു എഫക്ടീവായ ഫേസ്മാസ്ക് എങ്ങനെ തയ്യാറാക്കാം എന്തിനെക്കുറിച്ചു ആണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ അത് നമുക്ക് എങ്ങനെ തയ്യാറാക്കാം..
അതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആവശ്യമാണ്.. അതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നെല്ലാം നോക്കാം.. ഈ പീൽ ഓഫ് മാസ്ക് നമുക്ക് പെട്ടെന്ന് തന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ്.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആക്ടിവേറ്റഡ് ചാർക്കോൾ ആണ്.. ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ മുഖത്തിൽ ഉണ്ടാകുന്ന അഴുക്ക് അതുപോലെ ഡെഡ് സ്കിൻ അതുപോലെ അനാവശ്യമായ എണ്ണ എല്ലാം നീക്കം ചെയ്യുന്നതിന്റെ കൂടെ തന്നെ അത് പോഴ്സിൻറെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിൻസ് റിമൂവ് ചെയ്യുകയും ചെയ്യുന്നു.. അതിനുശേഷം നമുക്ക് വേണ്ടത് തേൻ ആണ്..
ഇത് നല്ലൊരു ആൻറി ബാക്ടീരിയൽ ഏജൻറ് ആണ്.. ഇത് മുഖക്കുരുവും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന പാടുകളും മാറ്റുന്നതിനും അതിനോടൊപ്പം തന്നെ സ്കിൻ സോഫ്റ്റ് ആവുന്നതിനും അതുപോലെ സ്കിൻ ബ്രൈറ്റ് ആകുന്നതിനും സഹായിക്കുന്നു.. അടുത്തതായി വേണ്ടത് ജലാറ്റിൻ പൗഡർ ആണ്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് മെൽറ്റ് ചെയ്യുമ്പോൾ ഡബിൾ ബോയിലിംഗ് മെത്തേഡ് തന്നെ ഉപയോഗിക്കണം.. ഇത് തയ്യാറാക്കി ഉപയോഗിക്കുന്നതിനു മുമ്പ് മുഖം നല്ല പോലെ സ്റ്റീം ചെയ്തെടുക്കണം.. അതിനുശേഷം മാത്രമേ ഈ പാക്ക് അപ്ലൈ ചെയ്യാൻ പാടുള്ളൂ.. ഇത് മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്ന പീൽ ഓഫ് മാസ്കിനെക്കാളും വളരെ ഫലപ്രദ മായ ഒന്നാണ്.. തികച്ചും നാച്ചുറലും ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..