ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് നമ്മുടെ സയനസസിനെ കുറിച്ചും അതിൽ വരുന്ന രോഗങ്ങളും അതായത് അലർജിക് റൈനൈറ്റിസ്.. അത് കാരണം വരുന്ന സൈനസൈറ്റിസിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. ഈ സൈനസൈസസ് എന്നു പറയുന്നത് നമ്മുടെ മൂക്കിൻറെ രണ്ടുവശത്തും നാല് സെറ്റ് ആയിട്ട് ചെറിയ അറകൾ ഉണ്ട്.. നമ്മുടെ തലയോട്ടിയിൽ ഉള്ളത് നമ്മുടെ മൂക്കിൻറെ രണ്ട് ഭാഗത്തും ഒരു ചെറിയ വാതിൽ പോലെ ഉള്ള അതിലൂടെയാണ് തുറക്കുന്നത്.. നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മുടെ മൂക്കിൻറെ ഉൾഭാഗത്തുള്ള നമ്മുടെ പുറത്തുള്ള ചർമം പോലെ തന്നെ നമ്മുടെ ഉള്ളിലും ഒരു ലയർ ഉണ്ട്.. ആ ലയർ നമ്മുടെ മൂക്കിലും അതുപോലെ സൈനസൈസസിലും ഉണ്ട്.. അതിനെ നമ്മൾ മ്യൂക്കോസ് എന്നാണ് പറയുന്നത്..
ഈ മ്യൂക്കോസ് എന്ന ഭാഗം അതായത് ഉൾഭാഗത്തിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ വല്ല പൊടി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ മ്യൂക്കോസ് റിയാക്ട് ചെയ്യും.. ഇത് നമ്മുടെ ശരീരത്തിലുള്ള ഒരു പ്രതിരോധശക്തിയാണ്.. ഇങ്ങനെ റിയാക്ഷൻ എന്ന് പറയുമ്പോൾ ഒരു അലർജി ഉള്ള പേഷ്യന്റ് ശ്വസിക്കുന്ന വായുവിൽ പൊടി ഉണ്ടെങ്കിൽ അത് ഉള്ളിൽ കയറുമ്പോൾ പേഷ്യന്റ് അത് പുറത്തേക്ക് കളയാൻ ഒരു 10 15 പ്രാവശ്യം തുമ്മും.. മൂക്കിനുള്ളിൽ നിന്ന് തന്നെ ഈ മ്യൂക്കോസ് അതിൽനിന്ന് വെള്ളം ഒഴുകി വരും.. സാധാരണ ഒരു മനുഷ്യനാണെങ്കിൽ ഒന്നു അല്ലെങ്കിൽ രണ്ട് എം എൽ പുറത്തേക്ക് വരും.. മറിച്ച് അലർജി ഉള്ള പേഷ്യന്റ് ആണെങ്കിൽ 15 ml ഓളം ഒഴുകി മൂക്കിൽ നിന്ന് തുടർച്ചയായി ഒരു മൂക്കൊലിപ്പ് ഉണ്ടാകും..
ഇത് ഇവർക്ക് ഡെയിലി നടക്കുമ്പോൾ വിട്ടുമാറാത്ത ജലദോഷമായി മാറും.. ഇതിനെയാണ് നമ്മൾ അലർജിക് റൈനൈറ്റിസ് എന്ന് പറയുന്നത്.. അപ്പോൾ ഇതുമൂലം വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്.. ഇതു കാരണം ഉണ്ടാവുന്ന കോംപ്ലിക്കേഷൻ എന്തെല്ലാമാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ അലർജി ഉള്ള ഒരു പേഷ്യന്റിന് അതിന്റെ കറക്റ്റ് ആയിട്ടുള്ള ട്രീറ്റ്മെൻറ് എടുത്തിട്ടില്ല.. കുറെ വർഷങ്ങളായി ഇത്തരം അലർജി പ്രശ്നങ്ങൾ ഉള്ള പേഷ്യന്റ് ആണെങ്കിൽ മൂക്കിനുള്ളിൽ ഉള്ള ഈ മ്യൂക്കോസ് എന്ന് പറയുന്നത് ഹൈപ്പർ ഫംഗ്ഷൻ ആയിരിക്കും.. അത് കൂടുതൽ റിയാക്ട് ചെയ്ത റിയാക്ട് ചെയ്ത വീർത്തു വരും..