ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് കരൾ രോഗത്തെക്കുറിച്ചാണ്.. അതായത് പൊതുവേ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്.. അതായത് ജീവിതത്തിൽ ഇന്നേവരെ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകൾ അതുപോലെ നമ്മുടെ ബന്ധുക്കളിൽ ചിലരെങ്കിലും കരൾ രോഗം മൂലം മരണപ്പെട്ടവർ ആയിരിക്കും.. അങ്ങനെ നിങ്ങൾ കേട്ടിട്ടുണ്ടാവും.. നാഷ് എന്നുപറയുന്ന ഒരു അസുഖം കൊണ്ട് ഉണ്ടാവുന്നതാണ്.. ഫാറ്റി ലിവർ പ്രോഗ്രസ്സ് ചെയ്ത അത് പിന്നീട് ലിവർ സിറോസിസ് ലേക്ക് എത്തി.. അത് അതിൻറെ അടുത്ത സ്റ്റേജ് ആയ ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ അതിനു മുകളിലേക്കുള്ള അവസ്ഥയിൽ എത്തുമ്പോഴാണ് മരണം സംഭവിക്കുന്നത്..
നമ്മളിന്ന് പറയാൻ പോകുന്നത് കരൾ രോഗത്തിൻറെ തുടക്കത്തിലെ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ്.. നമ്മൾ എന്തെല്ലാം ടെസ്റ്റുകൾ ആണ് ഇതിനായി ആദ്യം തന്നെ ചെയ്തു നോക്കേണ്ടത്.. നമ്മളെ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ ലക്ഷണങ്ങൾ പോലും ഇതിന് ഉണ്ടാവാം.. അത് നമ്മുടെ സ്കിന്നിലെ മാറ്റങ്ങൾ തുടങ്ങി നമുക്കുണ്ടാകുന്ന ക്ഷീണം.. നമ്മുടെ കാലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ അതിനകത്ത് വലിയൊരു കാരണം അല്ലെങ്കിൽ ചെറിയൊരു സൂചന ആയിട്ട് നമുക്ക് കാണാറുണ്ട്..
അപ്പോൾ അത് തുടക്കത്തിലെ കണ്ടെത്തിയാൽ നമുക്കൊന്ന് പൂർണമായും ചികിത്സിച്ച് ഗുണപ്പെടുത്താൻ കഴിയും.. കരൾ രോഗം മുന്നോട്ട് കൂടുതൽ വഷളാകാതെ അതിനെ തടയാനും നമുക്ക് കഴിയും.. കരളിൻറെ ഇത്തരത്തിൽ താളം തെറ്റുന്ന പ്രവർത്തനങ്ങൾ തുടക്കത്തിലെ കണ്ടെത്തിയാൽ പൂർണ്ണമായും നമുക്കത് മാറ്റിയെടുക്കാൻ കഴിയും കാരണം നമ്മുടെ ലിവർ എന്ന് പറയുന്നത് അപാരമായ റീജനറേറ്റീവ് കപ്പാസിറ്റിയുള്ള ഒരു ഓർഗൻ ആണ്.. നമുക്കറിയാം ട്രാൻസ്പ്ലാൻറ് ചെയ്യുമ്പോൾ ലിവറിന് മാത്രമേ ഒരു കഷണം എടുത്തുവച്ച് മറ്റൊരാളിൽ വെച്ചുപിടിപ്പിക്കാൻ കഴിയുകയുള്ളൂ..