ഇന്ന് നമ്മളിൽ പലർക്കും ക്ഷീണം കാരണം.. ചെറിയൊരു ജോലി ചെയ്യുമ്പോഴേക്കും കിതപ്പ് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഉണ്ട്.. അയണിന്റെ കുറവാണ് അല്ലെങ്കിൽ അനീമിയ വിളർച്ച.. തുടങ്ങിയവയുടെ കുറവാണ് എന്ന് പറഞ്ഞ് ഒരുപാട് അയൺ ഗുളികകളും ടോണിക്കകളും ഒരുപാട് കഴിച്ചിട്ടും കുടിച്ചിട്ടും ഫലം ലഭിക്കാത്ത ആളുകൾ.. അതുപോലെതന്നെ ചെറിയൊരു ജോലി ചെയ്യുമ്പോഴേക്കും തല വേദനിക്കുകയും ശരീരത്തിന് ആകെ ഒരു ഭാരം പിടിച്ച ഫീൽ വരികയും ചെയ്യുന്ന ആളുകൾ.. അതുപോലെ മറ്റു ചിലരുണ്ട് കൈകാലുകൾ ആകെ മരവിക്കുകയും.. ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റാൽ ഒന്ന് ലൈറ്റ് ഇടാൻ പോലും കഴിയാത്ത ആളുകൾ..
പലപ്പോഴും ഇത്തരം ഒരു അവസ്ഥ വരുന്നത് വൈറ്റമിൻ ബി 12 എന്ന ഒരു വിറ്റാമിന്റെ കുറവ് കാരണമാണ്.. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത്.. ഇതെങ്ങനെയാണ് പരിഹരിക്കേണ്ടത്.. ഇത് നമുക്ക് എങ്ങനെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കും.. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇതുപോലുള്ള ഏതെല്ലാം രോഗങ്ങളെ നമുക്ക് വരുത്തിയിലാക്കാൻ കഴിയും എന്നതിനെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. നമുക്കെല്ലാവർക്കും അറിയാം വൈറ്റമിൻസ് ഒരുപാട് ഉണ്ട്.. ഇതിൽ വൈറ്റമിൻ ബി കോംപ്ലക്സിലെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12 എന്ന് പറയുന്നത്..
നമുക്ക് നമ്മുടെ സാധാരണ ഭക്ഷണത്തിൽ കൂടെ തന്നെ വലിച്ചെടുക്കാവുന്ന അതുപോലെ നമ്മളെല്ലാവരും കഴിക്കുന്ന ഭക്ഷണങ്ങളിൽ തന്നെ അടങ്ങിയിരിക്കുന്ന ഒരു വിറ്റമിൻ ആണ് ഇത്.. പലപ്പോഴും ഇത് ഇഞ്ചക്ഷനും ടാബ്ലറ്റുകൾ ആയി കിട്ടാറുണ്ട്.. പക്ഷേ നമ്മളെ സംബന്ധിച്ചിടത്തോളം അത് ഭക്ഷണത്തിൽ കൂടെ തന്നെ നമുക്ക് വലിച്ചെടുക്കാൻ കഴിയുന്നതാണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ചെറുകുടലിൽ കൂടെയാണ് ഇത് നമ്മുടെ ശരീരത്തിൽ വലിച്ചെടുക്കുന്നത്.. എന്നിട്ട് ഇത് ലിവറിൽ സ്റ്റോർ ചെയ്യുകയും ശരീരത്തിന് ആവശ്യമായിട്ടുള്ളത് ലിവറിൽ നിന്ന് ഓരോ ദിവസവും രക്തത്തിലേക്ക് കൊടുക്കുകയും ചെയ്യുന്നു..