നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഈ അഞ്ചു സാധനങ്ങളെക്കുറിച്ച് അറിയാതെ പോയാൽ നിങ്ങൾ ഒരു നിത്യരോഗി ആയി മാറും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ധാരാളമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെളുത്ത വിഷങ്ങൾ എന്ന് പറഞ്ഞ് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും.. ഇപ്പോൾ സോഷ്യൽ മീഡിയകളിലും അതുപോലെ തന്നെ ബുക്കുകളിലും ഒക്കെ നിങ്ങൾ വായിച്ചിട്ടുണ്ടാവും.. അതല്ലാതെ എന്നെ പലരും ചോദിച്ചിട്ടുണ്ട് ഇത് കഴിക്കുന്നത് വെളുത്ത വിഷം അല്ലേ..ഇത് അധികം കഴിക്കാൻ പാടില്ല എന്നൊക്കെ.. പൊതുവേ ഈ വെളുത്ത വിഷങ്ങൾ എന്നു പറയുന്നത് പ്രധാനമായും അഞ്ച് എണ്ണം ആണ്.. അതിൽ ആദ്യത്തേത് സ്വാഭാവികമായി നമ്മുടെ അരിയാണ്.. അതായത് പച്ചരി. രണ്ടാമതായി പറയുന്നത് മൈദ ആണ്..

മൂന്നാമതായിട്ട് പാൽ.. നാലാമത്തേത് പഞ്ചസാരയും അഞ്ചാമത്തത് ഉപ്പും.. ഇതൊക്കെയാണ് വെളുത്ത വിഷങ്ങൾ എന്ന രീതിയിൽ നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.. ഈ വിഷം എന്ന് പറയുമ്പോൾ നമുക്ക് ചെറിയ രീതിയിലൊക്കെ അത് കഴിക്കാൻ പറ്റും.. ചെറിയ അളവിൽ കഴിക്കുമ്പോൾ കുഴപ്പമില്ല പക്ഷേ അളവിൽ കൂടുതൽ കഴിക്കുമ്പോഴാണ് അത് ശരീരത്തിന് കൂടുതൽ ദോഷകരമാകുന്നത്.. ഇപ്പോൾ പാമ്പിൻറെ വിഷം ആയാലും അത് ചെറിയ രീതിയിൽ ആണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി അത് ചികിത്സിക്കാൻ കഴിയും.. ഇപ്പോൾ പാമ്പുകടിച്ചു മരിക്കുക എന്നത് പറയാൻ തന്നെ കേൾക്കാറില്ല കാരണം അതിപ്പോൾ വളരെ കുറവാണ്..

പക്ഷേ നമ്മളെ വലിയ പാമ്പുകൾ കടിക്കുമ്പോൾ അതുമായി ഹോസ്പിറ്റലിൽ എത്താനുള്ള ടൈം ലഭിക്കാറില്ല അതുകൊണ്ടുതന്നെ പെട്ടെന്ന് മരണം സംഭവിക്കും.. ഇതിലെ പ്രധാന കാരണം എന്താണെന്ന് വച്ചാൽ വിഷത്തിന്റെ ഡോസേജിലാണ് കാര്യം ഉള്ളത്.. വിഷം എന്നു പറഞ്ഞാൽ ഡോസേജ് ആണ്.. അതുപോലെതന്നെ സൈനൈഡ് വിഷം കൂടുതലുള്ളതുകൊണ്ടാണ് നമ്മൾ കുറച്ചു കഴിക്കുമ്പോൾ തന്നെ മരണപ്പെടുന്നത്.. പക്ഷേ ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യം സൈനൈഡ് വിഷം കുറച്ചുള്ള കപ്പ നമ്മൾ കഴിക്കാറുള്ളതാണ്.. അതും സൈനൈഡ് ആണ് അപ്പോൾ അത് കഴിക്കുമ്പോൾ നമുക്ക് കുഴപ്പമില്ല..

Leave a Reply

Your email address will not be published. Required fields are marked *