ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ചാണ് അതായത് പല ആളുകളുടെയും മുഖം കാണുന്ന സമയത്ത് കണ്ണിൻറെ താഴ്ഭാഗത്ത് ഒരു നീർക്കെട്ട് ഉള്ളതുപോലെ.. അല്ലെങ്കിൽ മുഖം നീർക്കെട്ട് വരുന്നതുപോലെ.. അതുപോലെതന്നെ കണ്ണുകൾ ചെറുതായി വരുന്ന ആളുകളും ഉണ്ട്.. അപ്പോൾ ഈ പറയുന്ന കാര്യങ്ങൾ എല്ലാം പലപല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് നമ്മുടെ മുഖം ഇതരത്തിൽ വരുന്നത്..ചില ആളുകൾക്ക് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ ആയിരിക്കും..
അല്ലെങ്കിൽ നീർക്കെട്ട് വരുന്ന രീതിയിൽ ആയിരിക്കും..ഫ്ലൂയിഡ് നിറയുന്ന രീതിയായിരിക്കും.. കണ്ണ് ചെറുതായി വരുന്ന രീതിയായിരിക്കും.. ഇത്തരം ആളുകളിൽ കൂടുതൽ ക്ഷീണവും അതുപോലെ ഇറിറ്റേഷൻസും തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകും.. അപ്പോൾ എന്താണ് ഇതിന് പ്രധാനമായിട്ടുള്ള കാരണങ്ങൾ.. പല ആളുകൾക്കും പലപല രീതികളാണ് കാരണമായി വരുന്നത് ഒന്നാമത്തെത് നമ്മുടെ ഏജിങ് ആണ് അതായത് പ്രായമാകുന്നതോറും വരുന്ന സർക്കുലേഷൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതൊക്കെ ഉണ്ടാകും..
രണ്ടാമത്തെ കാരണം കിഡ്നി റിലേറ്റഡ് ആണ്.. ക്രിയാറ്റിൻ ലെവലിൽ ഉണ്ടാകുന്ന വേരിയേഷൻസ് അതുപോലെ യൂറിയ കൂടുന്നത് അതുപോലെ ബിപി കൂടുക തുടങ്ങിയവയിലെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്.. അതുപോലെ ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളിലും ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും.. അതുപോലെതന്നെ പെട്ടെന്ന് കരയുന്ന ആളുകൾക്ക് അതായത് ഒരുപാട് കരയുന്നവർക്കും ഇത്തരമൊരു പ്രശ്നം വരാറുണ്ട്..