പക്ഷാഘാതം വരാനുള്ള സാധ്യത എങ്ങനെ നമുക്ക് മുൻകൂട്ടി അറിയാം.. ശരീരം അതിനായി കാണിച്ചുതരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ട്രീറ്റ്മെന്റുകൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ മുൻപിൽ ഇപ്പോൾ പെട്ടെന്ന് അപകടം ഉണ്ടായിക്കഴിഞ്ഞാൽ അപകടത്തിൽപ്പെട്ട ആളെ എടുത്ത് നമ്മൾ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാറുണ്ട്.. അതുപോലെതന്നെ ഇപ്പോൾ നമ്മുടെ കൂടെയുള്ള ആർക്കെങ്കിലും പെട്ടെന്ന് നെഞ്ചുവേദന എടുത്താൽ അറ്റാക്കിന്റെ ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ നമ്മൾ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു സാധ്യത നോക്കും അത് എല്ലാവരുടെയും ഉണ്ട്..

കൂടുതൽ പേർക്കും അതിനെക്കുറിച്ച് എല്ലാം അറിയാം.. പക്ഷേ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ഒരു പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ നമ്മളെ സമയത്ത് എന്താണ് ചെയ്യേണ്ടത്.. ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും ആ ഒരു സമയത്ത് ഫസ്റ്റ് എയ്ഡ് കൊടുക്കാൻ കഴിയുമോ.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നമുക്ക് പലർക്കും അറിയില്ല.. ഇതിനെക്കുറിച്ച് ഡോക്ടർമാരുടെ അഭിപ്രായം എന്താണ്.. നമുക്കൊരു സ്ട്രോക്ക് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എങ്ങനെ അറിയാൻ മുൻകൂട്ടി സാധിക്കും..

അതുപോലെ തന്നെ സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഏത് ഹോസ്പിറ്റലിലാണ് എത്തിക്കേണ്ടത് അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്.. ഇന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മളെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. മസ്തിഷ്ക ആഘാതം.. സ്ട്രോക്ക്.. ബ്രെയിൻ അറ്റാക്ക് ഇതിനെല്ലാം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും.. ഫാസ്റ്റ് അതായത് എഫ് എ എസ് ടി..അതായത് ലോകമെമ്പാടും ഏറ്റവും കൂടുതൽ മസ്തിഷ്ക ആകാതത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനായി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്..

അതിൽ ആദ്യത്തെ അവസ്ഥ മുഖം ഒരു വർഷത്തേക്ക് കോടിപ്പോവുക..രണ്ടാമത്തെ അവസ്ഥ എന്നു പറയുന്നത് കൈ ഉയർത്തിപ്പിടിച്ചാൽ കഴിയാത്ത അവസ്ഥ.. കൈതളരുന്ന അവസ്ഥ.. അതുപോലെ ഒരു ഭാഗത്തെ കാലും തളർന്നു പോകുന്ന അവസ്ഥ.. അതായത് ശരീരത്തിൻറെ മുഖം ഒരു വർഷത്തേക്ക് കോടി പോകുന്നതും.. കൈകാലുകൾ തളരുന്നതും.. അതുപോലെ അടുത്ത ഒരു അവസ്ഥയാണ് സംസാരിക്കുമ്പോൾ വ്യക്തമാവാത്തത്.. കുഴഞ്ഞുപോകുന്ന സംസാരരീതി..

Leave a Reply

Your email address will not be published. Required fields are marked *