ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഇന്ന് ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ്.. പക്ഷേ ഇത് എന്ന് പറയുന്നത് ഒരു പ്രശ്നം മാത്രമല്ല പല പ്രശ്നങ്ങളുടെ ഭാഗമായി വരുന്നവയാണ്.. പലപ്പോഴും നമ്മളെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.. ചിലപ്പോൾ നമുക്ക് നെഞ്ചിടിപ്പ് കൂടുമ്പോൾ വിചാരിക്കും ഹാർട്ടിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന്.. അതുപോലെതന്നെ തലകറക്കം അനുഭവപ്പെടുമ്പോൾ വിചാരിക്കും ബാലൻസുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന്.. അതുപോലെ തലച്ചോറുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന്.. അതുപോലെ ജോയിൻറ് പെയിന്സ് വന്നാൽ വാതരോഗം ആണെന്ന് കരുതും..
അതുപോലെ ശരീരത്തിലും മസിൽ ഉരുണ്ട കയറ്റം വരുമ്പോൾ കാൽസ്യം കുറവാണ് കരുതും.. ഇനി അഥവാ ഫുൾ ക്ഷീണം അനുഭവപ്പെട്ടാൽ തൈറോഡ് പ്രശ്നമായിരിക്കും അല്ലെങ്കിൽ ഹോർമോണൽ ഇൻ ബാലൻസ് പ്രശ്നമായിരിക്കും.. അതല്ലെങ്കിൽ ഷുഗർ പ്രോബ്ലംസ് ആയിരിക്കും.. ഇങ്ങനെയെല്ലാം നമ്മൾ ആലോചിച്ചു കൂട്ടുന്ന ഒരു കാര്യമാണ് പക്ഷേ ഇതിൻറെ 80 ശതമാനം കണ്ടീഷനിലും വരുന്നത് രക്തക്കുറവാണ്.. ചിലരെ ക്ലിനിക്കിൽ വന്ന് പറയാറുണ്ട് അവർക്ക് ആകെ ക്ഷീണമാണ് അതുപോലെ മുടികൊഴിച്ചിൽ ഉണ്ട്..
ഉറങ്ങി എണീറ്റാലും കുളിച്ചാലും എല്ലാ ഭാഗത്തും ഒരുപാട് മുടി ആയിരിക്കും.. മുടികൊഴിച്ചിൽ എന്നാൽ ബന്ധപ്പെട്ട പലപല ട്രീറ്റ്മെന്റുകൾ എടുക്കും പക്ഷേ രക്തക്കുറവ് ഉണ്ടോ എന്ന് പരിശോധിക്കുന്ന ആളുകൾ വളരെ കുറവാണ്.. അതുപോലെ ഫോൺ വിളിച്ച ധാരാളം പേര് ചോദിക്കാറുണ്ട് മുടികൊഴിച്ചിൽ വല്ല എണ്ണകളും പറഞ്ഞു തരുമോ എന്ന്..
അവരോട് രക്തക്കുറവ് നോക്കിയിട്ടുണ്ടോ ചോദിച്ചാൽ ഇല്ല പറയും.. നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ 100 പ്രശ്നങ്ങൾ പറയുമ്പോൾ അതിൽ ഒന്നാമത്തേത് ഡിഹൈഡ്രേഷൻ അതായത് വെള്ളം കുടിക്കുന്നത് കുറയുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം തുടങ്ങും.. രണ്ടാമത്തെ കാരണം എന്നു പറയുന്നത് രക്തക്കുറവ് തന്നെയാണ്..