നമ്മുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ ക്ലീൻ ചെയ്യേണ്ട ശരിയായ രീതികൾ.. എങ്ങനെ നമുക്ക് ക്ലീൻ ആയി വയ്ക്കാം.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നമ്മുടെ മലയാളികൾ എന്നു പറയുന്നത് വൃത്തിയിൽ വളരെയേറെ മുൻപന്തിയിൽ നിൽക്കുന്ന ആളുകളാണ്.. പൊതുവേ നമ്മുടെ വീടുകളിൽ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും.. ചെറുതായി ഡ്രസ്സ് ഒന്ന് ചുളുങ്ങിപ്പോയാൽ അമ്മ നേരെ അയൺ ചെയ്തു തന്നില്ലെങ്കിൽ.. അതുപോലെ നല്ല രീതിയിൽ അലക്കിയിട്ടില്ലെങ്കിൽ.. അതുപോലെതന്നെ നല്ല പെർഫ്യൂം ഇല്ലെങ്കിൽ പോലും മുഖം ചുളിക്കുന്ന ആളുകളാണ് മലയാളികൾ.. ഒരുപാട് കാര്യങ്ങളിൽ നമ്മൾ ഇത്തരം ശ്രദ്ധിക്കുമെങ്കിലും ആൾക്കാർക്ക് വിസിബിൾ അല്ലാത്ത കാര്യങ്ങൾക്ക് കൂടുതലും നമ്മൾ അധികം ശ്രദ്ധ കൊടുക്കാറില്ല.. ഇന്ന് പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്തരം ഒരു വീഡിയോ ചെയ്യുന്നത്..

ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകളിലെ വജൈനയുടെ ഹൈജീനിനെ പറ്റിയാണ്.. വജൈന എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്.. അവിടെ നമുക്ക് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.. ഏതൊക്കെ രീതികളിൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷനേടാൻ.. അതുപോലെ വജൈനയിൽ ഷേവ് ചെയ്യാമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് വജൈന അതുപോലെതന്നെ വൾവ തുടങ്ങിയവയുടെ വ്യത്യാസങ്ങളെ കുറിച്ചാണ്.. എല്ലാവരും പറയാറുണ്ട് വജൈനയുടെ വൃത്തി നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ കഴിയും എന്ന്.. ഇതിന് ഒരൊറ്റ മാർഗ്ഗമേയുള്ളൂ നിങ്ങൾ ഒന്നും ചെയ്യേണ്ട എന്നുള്ളതാണ് ഇതിനുള്ള ഉത്തരം കാരണം നമ്മൾ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ പല പ്രശ്നങ്ങളും വരാനുള്ള സാധ്യതയുണ്ട്..

അതിന്റെ ഒരു പ്രധാന കാരണം വജൈനയും വൽവയും ഒന്നല്ല.. അത് രണ്ടും രണ്ടാണ്.. നമ്മുടെ വജൈന എന്ന് പറയുന്നത് ഉള്ളിലേക്കുള്ള ഭാഗമാണ്.. വൽവ എന്നു പറയുന്നത് പുറത്തേക്ക് വരുന്ന ഭാഗമാണ്.. ഈ വൾവ ചിലപ്പോൾ നമുക്ക് ക്ലീൻ ചെയ്യേണ്ടിവരും പക്ഷേ വജൈന ഉള്ളിലോട്ട് ഒന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല കാരണം വജൈന എന്നു പറയുന്നത് ഒരു സെൽഫ് ക്ലീനിങ് ഓർഗൻ ആണ്.. അത് സ്വയം തന്നെ എല്ലാം ക്ലീൻ ചെയ്യും നമ്മളായിട്ട് ഒന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.. അവിടെ അതിന് ആവശ്യമായ ബാക്ടീരിയുകളുണ്ട്.. ഇതെല്ലാം തന്നെ നമ്മുടെ അവയവത്തെ സ്വയം ക്ലീൻ ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *