ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്.. അതായത് പുരുഷന്മാരിൽ ഉണ്ടാവുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിനെ കുറിച്ചും.. അതിന്റെ ഉത്പാദനത്തെക്കുറിച്ചും.. അത് ശരീരത്തിൽ കൂടുതൽ ഉല്പാദിപ്പിക്കുവാൻ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും.. അതുപോലെ അവോയ്ഡ് ചെയ്യേണ്ട കുറച്ച് ഭക്ഷണകാര്യങ്ങളെ കുറിച്ചും ആണ്.. പ്രമേഹം എന്ന് പറയുന്ന അസുഖം അല്ലെങ്കിൽ പുകവലി ശീലം ആൾക്കാരുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത് ചിലപ്പോൾ തലച്ചോറിൽ ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ ഹൃദയത്തിൽ ആയിരിക്കാം അതല്ലെങ്കിൽ പുരുഷലിംഗത്തിൽ ആയിരിക്കാം..
ലൈഗിക അവയവങ്ങളിൽ ആയിരിക്കാം.. ഇവയിലൊക്കെ വാസ്കുലർ കോംപ്ലിക്കേഷൻസ് അത് മൈക്രോ വാസ്കുലർ ആയിരിക്കാം അല്ലെങ്കിൽ മാക്രോ വാസ്കുലർ ആയിരിക്കാം അങ്ങനെ രണ്ട് രീതിയിൽ തരംതിരിക്കാറുണ്ട്.. അപ്പോൾ നമുക്ക് ചിന്തിക്കുന്നത് പോലെ ആൾക്കാരോട് ചോദിച്ചാൽ ഏറ്റവും പ്രധാനപ്പെട്ട ലൈഗിക അവയവം ഏതാണ് എന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ ഒന്നും ആയിരിക്കില്ല അതിൻറെ യഥാർത്ഥ ഉത്തരം എന്ന് പറയുന്നത്.. അത് നമ്മൾ ആരും ചിന്തിക്കാത്ത ഒരു അവയവം ആയിരിക്കും നമ്മുടെ ബ്രെയിൻ ആണ് അത്.. കാരണം എന്തുകൊണ്ടെന്നാൽ നമ്മൾ ചിന്തിക്കുന്നതിനനുസരിച്ചാണ് നമ്മുടെ ഹോർമോൺ വ്യതിയാനം ഉണ്ടാവുന്നത്..
അതുതന്നെയാണ് നമ്മുടെ ലൈഗിക ഉത്തേജനത്തിന് ഏറ്റവും കൂടുതൽ കാരണം ആകുന്നത്.. അവൾ നമുക്ക് യഥാർത്ഥ വിഷയത്തിലേക്ക് വരാം നമ്മുടെ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ അത് പുരുഷന്മാരുടെ വൃഷണങ്ങളിൽ അല്ലെങ്കിൽ ലൈഗിക അവയവത്തിൽ ഉണ്ടാകുന്ന ഒരു പുരുഷ ഹോർമോൺ ആണ്.. അത് മിക്കവാറും ആൺകുട്ടികളെല്ലാം ടീനേജ് കഴിഞ്ഞാലാണ് ഉണ്ടാവുന്നത്.. ഈയൊരു സമയത്ത് അവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..