ജീവിതശൈലി രോഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ജീവിതശൈലി രോഗങ്ങൾ വരാതെ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ജീവിതശൈലികളുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചാണ്.. നമ്മുടെ പിതാക്കന്മാരുടെ കാലഘട്ടങ്ങളിൽ നമുക്ക് കൂടുതലും ബാധിച്ചിരുന്ന രോഗങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ടവ അല്ലായിരുന്നു.. മറിച്ച് പകർച്ചവ്യാധികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.. മനുഷ്യരെ കൂടുതൽ ബുദ്ധിമുട്ടിച്ചിരുന്നതും മരണങ്ങളിലേക്ക് നയിച്ചിരുന്നതും ഇത്തരം രോഗങ്ങളാണ്.. എപ്പോൾ പുതിയ നൂറ്റാണ്ടിൻറെ രോഗമായി അല്ലെങ്കിൽ പുതിയ സമ്മാനമായിട്ട് ഇന്ന് നമ്മുടെ തലമുറയ്ക്ക് ലഭിച്ചിരിക്കുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.. ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ സമൂഹത്തിന് അതിനെ കുറിച്ചുള്ള ഒരുപാട് അവയറിനെസ് ഉണ്ട് എന്ന് തന്നെ പറയാം..

എന്നാൽ ഒന്ന് രണ്ട് കാര്യങ്ങൾ ഇതിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കണം എന്ന് ആഗ്രഹിക്കുകയാണ്.. എപ്പോഴാണ് ജീവിതശൈലി രോഗങ്ങൾക്ക് ആയിട്ടുള്ള പ്രതിരോധം നമ്മൾ ആരംഭിക്കേണ്ടത്.. ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ജീവിതശൈലി രോഗങ്ങൾ ആ കുഞ്ഞിനെ ആരംഭിച്ചുകഴിഞ്ഞു എന്ന് വേണം പറയാൻ.. ഒരു പെൺകുട്ടി അമ്മയാവാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ജീവിതശൈലി രോഗങ്ങൾ ഇല്ലാത്ത ഒരു ഭാവി തലമുറകളെ വാർത്തെടുക്കാനുള്ള തയ്യാറെടുപ്പുകൾ ഒരു പെൺകുട്ടി ആയിരിക്കുമ്പോൾ തന്നെ അമ്മയിൽ തുടങ്ങേണ്ടതാണ്..

എന്ന് നമ്മളുടെ ആഹാരരീതികൾ പലതും മാറ്റപ്പെട്ടു.. ഒരുപാട് രീതിയിലുള്ള ഫാസ്റ്റ് ഫുഡുകൾ ബേക്കറി സാധനങ്ങൾ അതുപോലെ ജോലി സംബന്ധമായ പ്രഷർ സ്ട്രെസ്സ് ടെൻഷനുകൾ എല്ലാം തന്നെ മനുഷ്യരുടെ ജീവിതത്തിലും ശരീരത്തിലും എല്ലാം തന്നെ അനവധി മാറ്റങ്ങൾ ഉണ്ടാക്കുന്നു.. ഇതെല്ലാം തന്നെ നമ്മളെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.. എന്തൊക്കെയാണ് ജീവിതശൈലി രോഗങ്ങൾ പ്രധാനമായും ഉള്ളത്..

https://www.youtube.com/watch?v=VUwImzc8Pos

Leave a Reply

Your email address will not be published. Required fields are marked *