ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്റ്റണ്ട് ഇടാനും ബൈപ്പാസ് ചെയ്യാനും അതുപോലെ ഹൃദയം മാറ്റിവയ്ക്കാനും തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഒരുപാട് മോഡേൺ ആശുപത്രികളുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടിൽ കൂടി വരികയാണ്.. ഒപ്പം തന്നെ ഹൃദ്രോഹികളുടെ എണ്ണവും വളരെ അധികം കൂടി വരികയാണ്.. മരുന്നുകൾ നൽകി ഹൃദ്രോഗം ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റുകൾ.. അതുപോലെതന്നെ സ്റ്റണ്ട് ഇടുന്ന ഇന്റർവെൻഷനിൽ കാർഡിയോളജിസ്റ്റ്.. ബൈപ്പാസ് ചെയ്യുന്ന വാസ്കുലർ സർജൻ.. അതുപോലെ നെഞ്ചിടിപ്പ് നമ്മുടെ തെറ്റുന്നത് കൊണ്ട് അതിനു ഓപ്പറേഷൻ ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾ..
അതുപോലെ ഹൃദയം മാറ്റിവയ്ക്കുന്ന സ്പെഷ്യലിസ്റ്റുകൾ.. തുടങ്ങി ഇന്ന് നമ്മുടെ ഹൃദയത്തെ ചികിത്സിക്കാൻ തന്നെ അഞ്ചുതരം സ്പെഷ്യലിസ്റ്റുകൾ അതുപോലെ മറ്റ് സബ് സ്പെഷ്യാലിറ്റികളും ഇന്നു ഉണ്ട്.. എന്തുകൊണ്ടാണ് നമ്മുടെ മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത്.. ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയില്ല അതായത് ഓപ്പറേഷൻ ചെയ്യാതെ.. എന്തുകൊണ്ടാണ് നമുക്ക് മരുന്നുകൾ ജീവിതകലം മുഴുവൻ കൃത്യമായും കഴിക്കണമെന്ന് നിർബന്ധമായും പറയുന്നത്.. ബൈപ്പാസ് അതുപോലെ സ്റ്റണ്ട് എല്ലാം തന്നെ ഭാവിയിലെ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുമോ..
പുതിയതായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ദീർഘമായ പഠന റിപ്പോർട്ടുകളും അതിന്റെ കണ്ടെത്തലുകൾ കാണിക്കുന്നത് ബൈപ്പാസ് ഓപ്പറേഷൻസ് ചെയ്തതുകൊണ്ട് അല്ലെങ്കിൽ സ്റ്റണ്ട് ഇട്ടതുകൊണ്ട് ഭാവിയിൽ ഹാർട്ടറ്റാക്ക് ഉണ്ടാകാനും.. ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന മരണ സാധ്യതകൾ കുറയ്ക്കാനോ കഴിയില്ല എന്നാണ്.. പിന്നെ ഇത്തരം അപകടകരമായ ഓപ്പറേഷനുകൾക്ക് നമ്മൾ വിധേയരാകേണ്ട ആവശ്യം എന്താണ്.. ഹൃദ്രോഗം ഒരു ജീവിതശൈലി രോഗം അല്ലേ.. രോഗത്തിൻറെ അടിസ്ഥാന കാരണമായ ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകൾ പരിഹരിച്ചാൽ നമുക്ക് ഉണ്ടാകുന്ന ഹൃദ്രോഗം മാറ്റാൻ കഴിയില്ലെ..