ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഡോക്ടർമാരും പുരുഷന്മാരും ഒരുപോലെ പറയാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട സംഗതിയെ കുറിച്ചാണ്.. ഇത്തരം രോഗങ്ങളെ കുറിച്ച് തുറന്നു പറയാൻ രോഗികൾക്കും മടിയാണ്.. അവർക്ക് ഇതിന് എന്ത് ട്രീറ്റ്മെൻറ് എടുക്കണം എന്നും അറിയില്ല.. ഡോക്ടർമാർ ആണെങ്കിലോ ഇതിനെക്കുറിച്ച് ധൈര്യമായി സംസാരിക്കാനും ചെയ്യുന്നില്ല.. സെക്സ് ഓളജി അഥവാ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെയാണ്..
എന്നാൽ മലയാളികൾ വളരെ രഹസ്യമായി ചികിത്സ തേടുന്ന ഒരു കാര്യവും അല്ലെങ്കിൽ വൈറ്റമിൻസ് സപ്ലിമെൻറ്സ് ഉപയോഗിക്കുന്ന അതുപോലെതന്നെ പലതരത്തിലുള്ള പല പല ഉൽപ്പന്നങ്ങൾ പരസ്യങ്ങളിൽ കണ്ട് വാങ്ങിച്ചു ഉപയോഗിക്കുകയും അത് മൂലം വഞ്ചിതരാവുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ ഡോക്ടർമാരും ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല..
അതിലെ ഒരു പ്രധാന പ്രശ്നമാണ് ഉദ്ധാരണക്കുറവ് പ്രശ്നങ്ങൾ.. അതുപോലെ ശീക്രസ്ലനം.. ഇത് ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന രീതിയിൽ പലരെയും ഒരു പ്രധാന ആരോഗ്യ ദാമ്പത്യ പ്രശ്നമാണ്.. ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഭാര്യ വല്ലവന്റെയും കൂടെ ഓടിപ്പോകുമോ എന്ന് സംശയം ഉള്ളിൽ വന്ന് അതും വെച്ച് നീറി നീറി കഴിയുന്ന ഒരുപാട് ഭർത്താക്കന്മാർ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്.. അതിൻറെ ഒരു സീരിയസ് വശം ആരും മനസ്സിലാക്കാതെ പോകരുത്.. പലപ്പോഴും പലപല പ്രശ്നങ്ങളും കാരണങ്ങളും കൊണ്ട് ഇത്തരത്തിലുള്ള ഒരു രോഗം അല്ലെങ്കിൽ ഒരു അവസ്ഥ ഉണ്ടാകും.. ഉദാഹരണമായി പറഞ്ഞാൽ ഹോർമോണുകളുടെ കുറവുകൊണ്ട്..